വി​വാ​ദ ഉ​ത്ത​ര​വി​ലൂ​ടെ സ​ർ​ക്കാ​ർ ഭൂ​പ്ര​ശ്ന​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​ക്കു​ന്നു: തോ​മ​സ് ചാ​ഴി​കാ​ട​ൻ
Monday, October 21, 2019 10:45 PM IST
തൊ​ടു​പു​ഴ : സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ഗ​സ്റ്റ് 22നു ​കൊ​ണ്ടു​വ​ന്ന പ​ട്ട​യ​ഭേ​ദ​ഗ​തി ഉ​ത്ത​ര​വി​ലൂ​ടെ ജി​ല്ല​യി​ലേ​ക്ക് പു​തി​യ ഭൂ​പ്ര​ശ്ന​ങ്ങ​ൾ ക്ഷ​ണി​ച്ച് വ​രു​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും ഈ ​ഉ​ത്ത​ര​വു​ക​ൾ ആ​രു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 5000 കോ​ടി​യു​ടെ ഇ​ടു​ക്കി പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കു​ക, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ഉ​പ​ദ്ര​വ​ങ്ങ​ളി​ൽ നി​ന്നും കൃ​ഷി​ഭൂ​മി സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ ക​മ്മി​റ്റി ജി​ല്ല​യി​ൽ ന​ട​ത്തു​ന്ന ക​ർ​ഷ​ക സം​ര​ക്ഷ​ണ ജാ​ഥ​യു​ടെ ഫ്ളാ​ഗ് ഓ​ഫ് ക​രി​ങ്കു​ന്ന​ത്ത് നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യും ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ലും ക്യാ​പ്റ്റ​ൻ​മാ​രാ​യി നാ​ല് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ജാ​ഥ​യ്ക്കാ​ണ് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

മൂ​ന്നാ​ർ സം​ര​ക്ഷ​ണ​ത്തി​നാ​യി 2016 മു​ത​ൽ ത​ന്നെ റ​വ​ന്യു വ​കു​പ്പി​ന്‍റെ എ​ൻ​ഒ​സി നി​ർ​ബ​ന്ധ​മാ​ക്കി സ​ർ​ക്കു​ല​ർ നി​ല​വി​ലു​ള്ള​താ​ണ്. കെ​ഡി​എ​ച്ച് വി​ല്ലേ​ജി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന മൂ​ന്നാ​റി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി മ​റ്റ് ഏ​ഴ് വി​ല്ലേ​ജു​ക​ളി​ൽ​ക്കൂ​ടി എ​ൻ​ഒ​സി ബാ​ധ​ക​മാ​ക്കി​യ​ത് ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ൾ വ​ച്ചാ​ണ്. ഓ​ഗ​സ്റ്റ് 22 ന് ​ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ ജി​ല്ല​യു​ടെ വി​ക​സ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന പ​ത്ത് നി​ബ​ന്ധ​ന​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ നാ​ല് നി​ബ​ന്ധ​ന​ക​ൾ ഒ​ഴി​വാ​ക്കി ഒക്‌ടോബ​ർ 17ന്് ​ഭേ​ദ​ഗ​തി വ​രു​ത്തി ഉ​ത്ത​ര​വി​റ​ക്കി​യ​പ്പോ​ഴും ശേ​ഷി​ക്കു​ന്ന ആ​റ് നി​ബ​ന്ധ​ന​ക​ൾ ജി​ല്ല​യ്ക്ക് ബാ​ധ​ക​മാ​ക്കി​യി​രി​ക്കു​ന്ന​തെ​​ന്തി​നെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണം.

പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് ഒ​രു വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​നാ​യി ഒ​രു ഓ​ഫീ​സ​റെ പോ​ലും നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല. ത​ക​ർ​ന്ന​ടി​ഞ്ഞ റോ​ഡു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും പ്ര​ള​യ​ത്തി​ന്‍റെ ബാ​ക്കി​പ​ത്ര​ങ്ങ​ളാ​യി ശേ​ഷി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​രി​ന് ജി​ല്ല​യോ​ടു​ള്ള സ​മീ​പ​നം നി​ഷ്പ​ക്ഷ​മെ​ങ്കി​ൽ ഇ​ത്ത​ര​വ് പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്കു​ക​യും ഭൂ​പ്ര​ശ്ന​ങ്ങ​ൾ ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് 1964 ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ളി​ലും 1993 ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ലും നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​ക്കു​ക​യു​മാ​ണ് വേ​ണ്ട​ത്.

ഇ​തി​നാ​യി നി​യ​മ​സ​ഭ​യി​ലും പു​റ​ത്തും ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.​തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ എ​സ്. അ​ശോ​ക​ൻ, പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. അ​ല​ക്സ് കോ​ഴി​മ​ല, ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ, ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നം​കോ​ട്ട്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷാ​ജി കാ​ഞ്ഞ​മ​ല, ജി​ൻ​സ​ൻ വ​ർ​ക്കി, പോ​ഷ​ക സം​ഘ​ട​ന പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷി​ജോ ത​ട​ത്തി​ൽ, ത​ങ്ക​ച്ച​ൻ വാ​ലു​മ്മേ​ൽ, ടോ​മി തീ​വ​ള്ളി, പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് ക​വി​യി​ൽ, ബി​ജു വാ​ഴ​ചാ​രി​ക്ക​ൽ, അ​പ്പ​ച്ച​ൻ ഓ​ലി​ക്ക​രോ​ട്ട്, ജോ​സ് നെ​ല്ലാ​നി​ക്കാ​ട്ട്, അ​ഡ്വ. ബി​നു തോ​ട്ടു​ങ്ക​ൽ, ബെ​ന്നി പാ​ന്പ​ക്ക​ൽ, ജോ​സ് ന​ന്ത​ള​ത്ത്, തോ​മ​സ് വെ​ളി​യ​ത്തു​മാ​ലി,സ്റ്റാ​ൻ​ലി കീ​ർ​ത്താ​പി​ള്ളി, ഷീ​ൻ വ​ർ​ഗീ​സ്, കു​ര്യാ​ച്ച​ൻ ഉൗ​തി​ക്ക​ല്ലി​ൽ, ബെ​ന്നി പ്ലാ​ക്കൂ​ട്ടം, , ജു​നീ​ഷ് ക​ള്ളി​ക്കാ​ട്ട്, ജോ​സ് ഇ​ട​യ്ക്കാ​കു​ന്നേ​ൽ,ജോ​സി വേ​ഴാ​ശേ​രി, കു​ര്യാ​ച്ച​ൻ പൊ​ന്നാ മ​റ്റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മു​ട്ടം, കാ​ഞ്ഞാ​ർ, അ​റ​ക്കു​ളം, ഇ​ളം​ദേ​ശം, ഉ​ടു​ന്പ​ന്നൂ​ർ,ക​രി​മ​ണ്ണൂ​ർ വ​ണ്ണ​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം ക​ഞ്ഞി​ക്കു​ഴി​യി​ലെ ആ​ദ്യ​ദി​ന സ​മാ​പ​ന​യോ​ഗം സ​മാ​പി​ച്ചു.

ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തിന് ​അ​ടി​മാ​ലി​യി​ൽ ജോ​സ​ഫ് എം.​പു​തു​ശേ​രി എ​ക്സ് എംഎ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും, 10ന് ​വെ​ള്ള​ത്തൂ​വ​ൽ, 10.30 ന് ​ആ​ന​ച്ചാ​ൽ, 11.30 ന് ​മൂ​ന്നാ​ർ, ഒ​ന്നി​ന് പൊ​ട്ട​ൻ​കാ​ട്, 2.30 ന് ​രാ​ജാ​ക്കാ​ട്, 3.30 ന് ​ചെ​മ്മ​ണ്ണാ​ർ, 4.30 ന് ​സേ​നാ​പ​തി, അ​ഞ്ചി​ന് ശാ​ന്ത​ൻ​പാ​റ, ആ​റി​ന് രാ​ജ​കു​മാ​രി​യി​ൽ സ​മാ​പി​ക്കും.