അ​ടി​മാ​ലി ഉ​പ​ജി​ല്ല ക​ലോ​ത്സ​വം
Monday, October 21, 2019 10:51 PM IST
അ​ടി​മാ​ലി: പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നാ​ളെ​മു​ത​ൽ 25 വ​രെ ന​ട​ക്കു​ന്ന അ​ടി​മാ​ലി ഉ​പ​ജി​ല്ല ക​ലോ​ൽ​സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി പ്രോ​ഗ്രാം ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​റും സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റു​മാ​യ വി.​വി. ലൂ​ക്ക അ​റി​യി​ച്ചു.

നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് പാ​റ​ത്തോ​ട് ബീ​നാ​മോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ റാ​ലി ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് എ​ട്ടു വേ​ദി​ക​ളി​ലാ​യി 65-ഓ​ളം സ്കൂ​ളു​ക​ളി​ലെ മൂ​വാ​യി​ര​ത്തി മു​ന്നൂ​റോ​ളം ക​ലാ​പ്ര​തി​ഭ​ക​ൾ മൂന്നുദിവസങ്ങളിലായി നടക്കുന്ന മ​ൽ​സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​യ്ക്കും.