കെ​സി​വൈ​എ​ൽ ത്രി​ദി​ന പ​രി​ശീ​ല​ന ക്യാ​ന്പ്
Tuesday, October 22, 2019 10:50 PM IST
ചെ​റു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ യു​വ​ജ​ന സം​ഘ​ട​ന​യാ​യ ക്നാ​നാ​യ കാ​ത്ത​ലി​ക് യൂ​ത്ത് ലീ​ഗ് (കെ​സി​വൈ​എ​ൽ) നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് ത​ടി​യ​ന്പാ​ട് ഫാ​ത്തി​മ​മാ​താ പ​ള്ളി​യി​ൽ ന​ട​ന്നു. മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ന്ന ക്യാ​ന്പി​ൽ കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​ള്ള കെ​സി​വൈ​എ​ൽ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ൾ, ച​ർ​ച്ച​ക​ൾ, ഡി​ബേ​റ്റു​ക​ൾ, ലൗ ​ജി​ഹാ​ദി​നെ​തി​രേ റാ​ലി തു​ട​ങ്ങി​യ​വ ന​ട​ന്നു. ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ടു​ക്കി സി​ഐ സി​ബി​ച്ച​ൻ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. ഫാ. ​സ​ന്തോ​ഷ് മു​ല്ല​മം​ഗ​ല​ത്ത്, ഫാ. ​ജോ​ണ്‍ ക​ണി​യാ​ർ​കു​ന്നേ​ൽ, ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, ഫാ. ​സ​ന​ൽ ചി​റ​പ്പു​റ​ത്ത്, സി​സ്റ്റ​ർ ഗ്രേ​സി എ​സ് വി​എം, ഷെ​ല്ലി ആ​ല​പ്പാ​ട്ട്, സ്റ്റെ​ബി ക​പ്ല​ങ്ങാ​ട്ട്, ജോ​മി കൈ​പ്പാ​റെ​ട്ട്, ബോ​ഹി​ത് നാ​ക്കോ​ലി​ക്ക​ര, ജോ​ണ്‍​സി അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.