പു​തി​യ കെ​ട്ടി​ട​നി​ർ​മാ​ണ ച​ട്ടം വേ​ണം: റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ
Tuesday, October 22, 2019 10:50 PM IST
ചെ​റു​തോ​ണി: മൂ​ന്നാ​ർ സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ​യും നി​യ​മ​ക്കു​രു​ക്കി​ലാ​ക്കു​ന്ന​തി​നു പ​ക​രം മൂ​ന്നാ​റി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന് പു​തി​യ കെ​ട്ടി​ട​നി​ർ​മാ​ണ ച​ട്ടം രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ് കെ. ​മാ​ണി) ജി​ല്ലാ​ക​മ്മി​റ്റി ജി​ല്ല​യി​ൽ ന​ട​ത്തു​ന്ന ക​ർ​ഷ​ക സം​ര​ക്ഷ​ണ ജാ​ഥ​യു​ടെ മൂ​ന്നാ​ർ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വു​ക​ളും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ആ​ർ​സി​ഇ​പി പോ​ലു​ള്ള ക​രാ​റു​ക​ളും കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ നി​ല​നി​ൽ​പി​നെ​ത്ത​ന്നെ​യാ​ണ് ചോ​ദ്യം​ചെ​യ്യു​ന്ന്ത്. ജ​ന​ഹി​തം മ​ന​സി​ലാ​ക്കാ​തെ അ​ധി​കാ​ര​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ജ​ന​ദ്രോ​ഹ ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജ​ന​കീ​യ കോ​ട​തി​യി​ൽ ചോ​ദ്യ​ചെ​യ്യ​പ്പെ​ടു​മെ​ന്നും ആ​ദ്യ​ദി​ന സ​മാ​പ​ന​യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്ത മു​ൻ എം​എ​ൽ​എ പി.​എം. മാ​ത്യു പ​റ​ഞ്ഞു.
മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് റോ​യ് കെ. ​പൗ​ലോ​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം (​ജോ​സ് കെ. ​മാ​ണി) ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, റെ​ജി കു​ന്നം​കോ​ട്ട്, ജി​ൻ​സ​ൻ വ​ർ​ക്കി, കെ.​എ​ൻ. മു​ര​ളി, ടി.​പി. മ​ൽ​ക്ക, ഷി​ജോ ത​ട​ത്തി​ൽ, ജി​ൻ​സ​ൻ പൗ​വ​ത്ത്, സി​ജോ ന​ട​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ലും റോ​ഷി അ​ഗ​സ്റ്റി​നും ക്യാ​പ്റ്റ​ൻ​മാ​രാ​യു​ള്ള ജാ​ഥ​യ്ക്ക് അ​ടി​മാ​ലി, വെ​ള്ള​ത്തൂ​വ​ൽ, മൂ​ന്നാ​ർ, പൊ​ട്ട​ൻ​കാ​ട്, രാ​ജാ​ക്കാ​ട്, ചെ​മ്മ​ണ്ണാ​ർ, സേ​നാ​പ​തി, ശാ​ന്ത​ൻ​പാ​റ, രാ​ജ​കു​മാ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം​ന​ൽ​കി.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എം. മാ​ത്യു, ജി​ല്ലാ​സെ​ക്ര​ട്ട​റി രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ, റോ​യി​ച്ച​ൻ കു​ന്നേ​ൽ, ഷാ​ജി കോ​യി​ക്ക​കു​ടി, ബോ​ബ​ൻ ജോ​ണ്‍, ഇ.​പി. ജോ​ർ​ജ്, റെ​യ്സ​ൻ ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, ബേ​ബി മു​ള​ക്ക​ൽ, റെ​ജി മാ​ളി​യേ​ക്ക​ൽ, ജോ​യി കി​ഴ​ക്കേ​പ​റ​ന്പി​ൽ, എ​സ്. ഭാ​ഗ്യ​രാ​ജ്, ജോ​യി പ​ല്ലാ​ട്ടു​കു​ന്നേ​ൽ, എ​സ്.​കെ. ര​മേ​ശ്, ബി​ജു മാ​നു​വ​ൽ, റോ​യ് പി. ​ഏ​ലി​യാ​സ്, ഷാ​ജി ഇ​ര​ട്ട​ച്ചി​റ. ജ​യ​ൻ ഭാ​സ്ക​ർ തു​ട​ങ്ങി​യ​വ​ർ സ്വീകരണങ്ങൾക്ക് നേ​തൃ​ത്വം​ ന​ൽ​കി.