ജി​ല്ല​യെ നി​ശ്ച​ല​മാ​ക്കി വ്യാ​പാ​രി സ​മ​രം
Wednesday, October 23, 2019 10:38 PM IST
ചെ​റു​തോ​ണി: 1964-ലെ ​ഭൂ​മി​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യു​ക, വി​വാ​ദ ഉ​ത്ത​ര​വു​ക​ൾ പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ചും ഉ​പ​വാ​സ​സ​മ​ര​വും പ്ര​തി​ഷേ​ധ ജ്വാ​ല​യാ​യി. ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത മാ​ർ​ച്ചി​ൽ ജി​ല്ലാ ആ​സ്ഥാ​നം പ്ര​ക​ന്പ​നം​കൊ​ണ്ടു.

ക​ള​ക്ട​റേ​റ്റു​പ​ടി​ക്ക​ൽ ന​ട​ന്ന ഉ​പ​വാ​സ​സ​മ​രം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ടി. ​ന​സ​റു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഉ​പ​വാ​സ സ​മ​ര​ത്തി​നു മു​ന്നോ​ടി​യാ​യി പൈ​നാ​വി​ൽ​നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് ക​ള​ക്ട​റേ​റ്റു പ​ടി​ക്ക​ലെ​ത്താ​ൻ അ​ര​മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം വേ​ണ്ടി​വ​ന്നു.

ക​ള​ക്ട​റേ​റ്റു​പ​ടി​ക്ക​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ​മ​ര​പ​ന്ത​ലും ലോ​റി​യി​ൽ ത​യാ​റാ​ക്കി​യ സ്റ്റേ​ജും സം​ഘാ​ട​ക മി​ക​വു തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു.

രാ​വി​ലെ 11.30-ന് ​ആ​രം​ഭി​ച്ച ഉ​പ​വാ​സ​സ​മ​രം ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ഓ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. ആ​വേ​ശം അ​ല​ത​ല്ലി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​ത്തി​ൽ അ​ണി​നി​ര​ന്ന​ത്. ജി​ല്ല​യു​ടെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നാ​യി അ​യ്യാ​യി​ര​ത്തി​ല​ധി​കം വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി. ഉ​പ​വാ​സ സ​മ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സു​കു​ട്ടി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​സേ​തു​മാ​ധ​വ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ, സ​ണ്ണി പൈ​ന്പി​ള്ളി​ൽ, സി.​കെ. മോ​ഹ​ന​ൻ, വി.​എ. ജ​മാ​ൽ മു​ഹ​മ്മ​ദ്, സു​ബൈ​ർ എ​സ്. മു​ഹ​മ്മ​ദ്, കെ.​ആ​ർ. വി​നോ​ദ്, ന​ജീ​ബ് ഇ​ല്ല​ത്തു​പ​റ​ന്പി​ൽ, സി.​കെ. ബാ​ബു​ലാ​ൽ, ജ​യിം​സ് മാ​ത്യു, പി.​എം. ബേ​ബി, ജോ​യി മേ​ക്കു​ന്നേ​ൽ, ജോ​സ് വ​ഴു​ത​ന​പ്പ​ള്ളി, വി.​ജെ. ചെ​റി​യാ​ൻ, ഷാ​ജി ക​ണ്ട​ച്ചാ​ലി​ൽ, വി.​കെ. മാ​ത്യു, കെ.​ജെ. ത​ങ്ക​ച്ച​ൻ, ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ണ്ണി മാ​ത്യു, കെ​വി​വി​ഇ​എ​സ് വ​നി​താ വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ഗ്ന​സ് ജോ​സ്, സെ​ക്ര​ട്ട​റി ആ​ൻ​സി ജ​യിം​സ്, യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ജോ​മോ​ൻ ജോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നു തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് വി​ശ​ദ​മാ​യ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.

യൂ​ത്ത് വിം​ഗ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് സി​ജോ​മോ​ൻ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ടു​ക്കി ഐ​ഡി​എ ഗ്രൗ​ണ്ടി​ൽ​നി​ന്നും സ​മ​ര​പ്പ​ന്ത​ലി​ലേ​ക്ക് അ​ഞ്ഞൂ​റോ​ളം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്ത വാ​ഹ​ന​റാ​ലി ന​ട​ന്നു. എം.​കെ. തോ​മ​സ്, സാ​ജ​ൻ ജോ​ർ​ജ്, കെ.​പി. ബ​ഷീ​ർ, സി​ബി വ​ർ​ക്കി, പൊ​ന്ന​ച്ച​ൻ ജോ​സ​ഫ്, പി.​കെ. മാ​ണി, എ.​എ​ച്ച്. കു​ഞ്ഞു​മോ​ൻ, പി.​കെ. ജോ​ഷി എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.