രു​ചി​ നി​റ​ച്ച് കുട്ടി ഷെ​ഫു​മാ​ർ
Wednesday, October 23, 2019 10:41 PM IST
ക​രി​മ​ണ്ണൂ​ർ: ഒ​രു ഭ​ക്ഷ്യ​മേ​ള​യു​ടെ പ​കി​ട്ടോ​ടെ ശാ​സ്ത്ര​മേ​ള​യി​ലെ നു​ട്രീ​ഷ്യ​സ് ഫു​ഡ് വി​ഭാ​ഗ​ത്തി​ലെ മ​ൽ​സ​ര വേ​ദി. നാ​വി​ൻ തു​ന്പ​ത്ത് രു​ചി നി​റ​യ്ക്കു​ന്ന വി​ഭ​വ​ങ്ങ​ളു​മാ​യി കു​ട്ടി അ​ടു​ക്ക​ള​ക​ൾ മേ​ള​യി​ൽ സ​ജ്ജ​മാ​യ​പ്പോ​ൾ കാ​ണി​ക​ളു​ടെ തി​ര​ക്കു​മേ​റി.
നോ​ണ്‍ വെ​ജ് വി​ഭ​വ​ങ്ങ​ൾ മാ​റ്റി നി​ർ​ത്തി പ​ച്ച​ക്ക​റി​ക​ളി​ലും പ​ഴ​ങ്ങ​ളി​ലും മാ​ത്ര​മ​ല്ല പൂ​ക്ക​ളി​ൽ വ​രെ വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭ​വ​ങ്ങ​ൾ കു​ട്ടി പാ​ച​ക​ക്കാ​ർ ത​യാ​റാ​ക്കി. ചെ​ന്പ​ര​ത്തി സ്ക്വാ​ഷ്, പ്ലാ​വി​ല​ത്തോ​ര​ൻ, റോ​സാ​പ്പൂ ജാം, ​ചു​ര​ക്ക ക​ഞ്ഞി, ച​ക്ക​ക്കൂ​ഞ്ഞി​ൽ പു​ളി​ങ്ക​റി, വാ​ഴ​പ്പി​ണ്ടി അ​ച്ചാ​ർ, തു​ട​ങ്ങി നാ​വി​ൽ വെ​ള്ള​മൂ​റും വി​ഭ​വ​ങ്ങ​ളാ​ണ് കൊ​ച്ച് ഷെ​ഫു​മാ​ർ ഇ​വി​ടെ ത​യാ​റാ​ക്കി​യ​ത്. മൂ​ന്നു മ​ണി​ക്കൂ​ർ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ഇ​രു​പ​തോ​ളം വി​ഭ​വ​ങ്ങ​ൾ കുട്ടി ഷെ​ഫു​മാ​ർ തീ​ൻ മേ​ശ​യി​ൽ ഒ​രു​ക്കി​യി​രു​ന്നു. റാ​ഗി ച​ക്ക​പ്പു​ഴു​ക്ക്, വി​വി​ധ​യി​നം സാ​ല​ഡു​ക​ൾ, ഇ​ല​ത്തോ​ര​നു​ക​ൾ, മി​ക​സ​ഡ് ജാ​മു​ക​ൾ, അ​ച്ചാ​റു​ക​ൾ, പു​ഴു​ക്കു​ക​ൾ തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ ക​ണ്ട് നാ​വി​ൽ വെള്ളമൂറിയാണ് കാ​ഴ്ച​ക്കാ​ർ മ​ട​ങ്ങി​യ​ത്.