ഫാ ​ജോ​സ​ഫ് അ​ട​പ്പൂ​രി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്ന്
Friday, November 8, 2019 10:13 PM IST
വെ​ട്ടി​മ​റ്റം: മു​ത​ല​ക്കോ​ടം സെ​ന്‍റ്് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് അ​ട​പ്പൂ​രി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി  ആ​ഘോ​ഷം ഇ​ന്ന് രാ​വി​ലെ അ​ച്ച​ന്‍റെ മാ​തൃ​ഇ​ട​വ​ക​യാ​യ വെ​ട്ടി​മ​റ്റം സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഡി ​സാ​ല​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 10ന് ​കൃ​ത​ജ്ഞ​താ ബ​ലി​യി​ൽ വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച​വ​രും കു​ടും​ബാം​ഗ​ങ്ങ​ളാ​യ വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​കും. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കും. ദി​വ്യ​ബ​ലി​ക്ക് ശേ​ഷം ചേ​രു​ന്ന ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ൽ മോ​ണ്‍. ജോ​ർ​ജ് ഓ​ലി​യ​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പി ​ജെ ജോ​സ​ഫ് എം​എ​ൽ​എ ജൂ​ബി​ലി സ​ന്ദേ​ശം ന​ൽ​കും. ഫാ. ​ജോ​സ​ഫ് ചെ​റു​കു​ന്നേ​ൽ, സി​ബി അ​ട​പ്പൂ​ര്, സി​റി​യ​ക് ത​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വി​കാ​രി ഫാ. ​ആ​ന്‍റ​ണി പു​ലി​മ​ല​യി​ൽ സ്വാ​ഗ​ത​വും ഫാ. ​ഫ്രാ​ൻ​സി​സ് അ​ട​പ്പൂ​ര് ന​ന്ദി​യും പ​റ​യും. അ​ട​പ്പൂ​ര് പ​രേ​ത​രാ​യ ദേ​വ​സ്യ - ഏ​ലി​ദ​ന്പ​തി​ക​ളു​ടെ ഇ​ള​യ പു​ത്ര​നാ​ണ്. പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി വേ​ങ്ങ​ത്താ​നം, പ​രേ​ത​നാ​യ മാ​ത്യു അ​ട​പ്പൂ​ര് വെ​ട്ടി​മ​റ്റം, ത്രേ​സ്യാ​മ്മ പാ​ലി​യ​ത്ത് തോ​ട്ട​മു​ക്കം, അ​ന്ന​മ്മ മു​ക്കു​ട്ടു​മ​ണ്ണി​ൽ യു​എ​സ്എ, പ​രേ​ത​നാ​യ ജോ​ൺ അ​ട​പ്പൂ​ര് വെ​ട്ടി​മ​റ്റം എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.