റോ​ഡി​ൽ ക​ലു​ങ്കി​നു​പ​ക​രം കി​ട​ങ്ങ്: ന​ടു​വൊ​ടി​ഞ്ഞ് യാ​ത്ര​ക്കാ​ർ
Sunday, November 10, 2019 10:39 PM IST
മൂ​ല​മ​റ്റം: കാ​ഞ്ഞാ​റി​ൽ നി​ന്നും കൂ​വ​പ്പ​ള്ളി വ​ഴി ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യ്ക്കു​ള്ള റോ​ഡി​ന്‍റെ ടാ​റിം​ഗ് ച​ക്കി​ക്കാ​വ് വ​രെ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ക​ലു​ങ്ക് പ​ണി​യേ​ണ്ടി​ട​ത്ത് അ​ത് നി​ർ​മി​ക്കാ​ത്ത​തു​മൂ​ലം ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ ടൂ​റി​സ്റ്റ് കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് കെ​ണി​യാ​കു​ന്നു.
വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന​വ​ർ​ക്ക് റോ​ഡി​ന്‍റെ ഘ​ട​ന​യെ​ക്കു​റി​ച്ച് സൂ​ച​ന ന​ൽ​കു​ന്ന ദി​ശാ ബോ​ർ​ഡ് പോ​ലും ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടി​ല്ല.
ക​ലു​ങ്ക് പ​ണി​യേ​ണ്ട ഭാ​ഗം വ​ലി​യ കി​ട​ങ്ങാ​യി​ട്ടാ​ണ് കി​ട​ക്കു​ന്ന​ത്.
ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഈ ​കി​ട​ങ്ങി​ൽ ചാ​ടി അ​പ​ക​ടം സം​ഭ​വി​ക്കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​വ​രു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു.
കൂ​വ​പ്പ​ള്ളി​യി​ൽ​നി​ന്നും മേ​ലു​കാ​വ് വ​രെ 14 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് റോ​ഡ് നി​ർ​മാ​ണം ന​ട​ക്കേ​ണ്ട​ത്. എ​ന്നാ​ൽ നാ​ലു​കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. ഈ ​റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ വ​ലി​യ അ​ഴി​മ​തി ന​ട​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.
ഇ​തു​സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ർ വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വ​ള​വു​ക​ളും കു​ത്തി​റ​ക്ക​വും ഉ​ള്ള ഈ ​റോ​ഡി​ൽ ക​ലു​ങ്ക് നി​ർ​മി​ക്കാ​തി​രി​ക്കു​ന്ന​ത് വ​ലി​യ അ​പ​ക​ട സാ​ധ്യ​ത​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.