സ്കൂ​ളു​ക​ളി​ലെ പ​ഠ​ന​സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന്
Monday, November 11, 2019 10:12 PM IST
തൊ​ടു​പു​ഴ: കേ​ര​ള​ത്തി​ലെ സ്കൂ​ളു​ക​ളി​ലെ പാ​ഠ്യ​സ​മ​യം പു​ന: ക്ര​മീ​ക​രി​ക്കു​വാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ ​എ​സ് സി-​എം തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
കെ​ഇ​ആ​ർ കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ച്ച് പ​ഠ​ന​ക്ര​മം പു​ന:​ക്ര​മീ​ക​രി​ച്ചു പ​ഠ​ന​സ​മ​യം രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​യ​ക്ക് ഒ​ന്നു​വ​രെ​യാ​ക്കണമെ​ന്ന് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദേ​ശ നാ​ടു​ക​ളി​ലും കേ​ര​ള​ത്തി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളു​ക​ളി​ലും ഇ​ത്ത​ര​ത്തി​ലാ​ണ് നി​ല​വി​ൽ പ​ഠ​ന​ക്ര​മം അ​നു​വ​ർ​ത്തി​ക്കു​ന്ന​ത്. ഉ​ച്ച​വ​രെ പ​ഠ​ന​വും തു​ട​ർ​ന്ന് ഗ​വേ​ഷ​ണാ​ത്മ​ക പ​ഠ​ന​വും എ​ന്ന രീ​തി പി​ന്തു​ട​ര​ണം.​വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​രി​ക്കു​ലം രൂ​പ​പ്പെ​ടു​ത്തു​ന്ന സ​മ​യ​ത്ത് ഈ ​വി​ഷ​യം സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ച്ച് പാ​ഠ്യ​പ​ദ്ധ​തി​യി​ൽ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റം വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം.​ഇ​പ്പോ​ൾ അ​നു​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത് മി​ക്സിം​ഗ് ടീ​ച്ചിം​ഗ് സ​ന്പ്ര​ദാ​യ​മാ​ണ്.
അ​താ​ത് പ​ഠ​ന വി​ഷ​യ​ത്തി​ൽ അ​റി​വു​ള്ള അ​ധ്യാ​പ​ക​ർ അ​താ​ത് വി​ഷ​യം പ​ഠി​പ്പി​ക്കു​ന്ന​താ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്ര​ഹി​ക്കാ​ൻ എ​ളു​പ്പ​മെ​ന്നും സ​ർ​ക്കാ​ർ പ​ഴ​കി​യ പ​ഠ​ന സ​ന്പ്ര​ദാ​യം പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് കെ​വി​ൻ ജോ​ർ​ജ് അ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ​ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, കെ ​എ​സ് സി - ​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ വ​റ​പോ​ള​യ്ക്ക​ൽ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഖി​ൽ ജോ​ർ​ജ്, അ​ന​ന്ദു സ​ജീ​വ​ൻ, യൂ​ത്ത്ഫ്ര​ണ്ട് -എം ​തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജൂ​ണി​ഷ് ക​ള്ളി​ക്കാ​ട്ട്, അ​ല​ക്സ് ലാ​ജി, ജോ​യ​ൽ റോ​ളി, മാ​ത്യു കെ.​ജോ​ണ്‍, എം.​എ​സ്. അ​ന​ന്ദു , അ​തു​ൽ ബെ​ന്നി, അ​ൻ​സ​ൽ ആ​ന്‍റ​ണി ജോ​ണ്‍​സ് ബെ​ന്നി, മാ​ത്യു എ.​ജോ​സ്, സെ​ബാ​സ്റ്റ്യ​ൻ പോ​ൾ, ജോ​ബി​ൻ പോ​ൾ, ഫി​ൽ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.