സ്കൂ​ളി​ലും ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം
Monday, November 11, 2019 10:14 PM IST
തൊ​ടു​പു​ഴ: മ​ണ​ക്കാ​ട് എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മോ​ഷ​ണ​ശ്ര​മം. സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണ​വും ന​ട​ന്നു.
സ്കൂ​ളി​ലെ സ്റ്റാ​ഫ് റൂ​മി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത നി​ല​യി​ലാ​ണെ​ങ്കി​ലും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ജീ​വ​ന​ക്കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​ശ്ര​മം അ​റി​ഞ്ഞ​ത്. ക​ല്ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് താ​ഴു​ക​ൾ ത​ക​ർ​ത്ത​താ​യാ​ണ് ക​രു​തു​ന്ന​ത്.
മു​റി​യി​ലെ മേ​ശ​ക​ളു​ടെ ഡ്രോ ​തു​റ​ന്ന് പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്. ക്ഷേ​ത്ര​ത്തി​ലെ ഓ​ഫീ​സ് മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കാ​ണി​ക്ക​വ​ഞ്ചി​യി​ലെ പ​ണ​മാ​ണ് മോ​ഷ്ടി​ച്ച​ത്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.
തൊ​ടു​പു​ഴ​യി​ൽ വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് ഇ​തു​വ​രെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.
മോ​ഷ​ണം വ്യാ​പ​ക​മാ​കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.