മി​ഷ​ൻ​ലീ​ഗ് സം​സ്ഥാ​ന ക​ലോ​ത്സ​വം: പാ​ലാ രൂ​പ​ത​യ്ക്ക് ചാ​ന്പ്യ​ൻ​ഷി​പ്പ്
Monday, November 11, 2019 10:14 PM IST
രാ​മ​പു​രം: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും പാ​ലാ രൂ​പ​ത​യ്ക്ക് ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്. രാമപുരത്തു നടന്ന ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാം​സ്ഥാ​ന​വും സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി​യാ​ണ് പാ​ലാ രൂ​പ​ത ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നി​ല​നി​ർ​ത്തി​യ​ത്. പ​രി​ച​മു​ട്ടു​ക​ളി, ബൈ​ബി​ൾ ദൃ​ശ്യാ​വ​ത​ര​ണം എ​ന്നി​വ​യി​ൽ ഒ​ന്നാം​സ്ഥാ​ന​വും മാ​ർ​ഗം​ക​ളി​യി​ൽ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി​യ രൂ​പ​ത സ​ബ് ജൂ​ണി​യ​ർ ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​വു​ക​യും ചെ​യ്തു.
മി​ക​ച്ച വി​ജ​യം നേ​ടി​യ ടീ​മം​ഗ​ങ്ങ​ളെ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ഴേ​പ​റ​ന്പി​ൽ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ വ​യ​ലി​ൽ, ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ബി​നോ​യി പ​ള്ളി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. രൂ​പ​ത വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ദി​വ്യ ഡി​എ​സ്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നു ചെ​റു​കാ​ട്ടി​ൽ, ജോ​ബി ആ​ല​യ്ക്ക​പ്പ​റ​ന്പി​ൽ, ഐ​ബി തോ​മ​സ്, റ്റീ​ന സ​ഖ​റി​യാ​സ്, തോ​മ​സ് അ​ടു​പ്പു​ക​ല്ലു​ങ്ക​ൽ, ബെ​ന്നി മു​ത്ത​നാ​ട്ട്, ലി​ന്‍റു ടോ​മി, സൈ​ജു കോ​ലോ​ത്ത്, സോ​ബി​ച്ച​ൻ ചൊ​വ്വാ​റ്റു​കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.