പാ​ല​ത്തി​ന് ന​ട​പ്പാ​ത​യി​ല്ല; ഞെ​ങ്ങി ഞെ​രു​ങ്ങി കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും
Tuesday, November 12, 2019 10:35 PM IST
അ​റ​ക്കു​ളം: കാ​ഞ്ഞാ​ർ പാ​ലം വീ​തി കൂ​ട്ടി പ​ണി​യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. തൊ​ടു​പു​ഴ - പു​ളി​യ​ൻ മ​ല , എ​റ​ണാ​കു​ളം- തേ​ക്ക​ടി സം​സ്ഥാ​ന പാ​ത​ക​ൾ ക​ട​ന്നു പോ​കു​ന്ന പാ​ല​ത്തി​ലൂ​ടെ ഒ​രേ സ​മ​യം ര​ണ്ട് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.

നി​ത്യേ​ന സ​ർ​വീ​സ് ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ന്ന് ഇ​തു വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്. പാ​ല​ത്തി​നി​രു​വ​ശ​ത്തും ന​ട​പ്പാ​ത​യി​ല്ലാ​ത്ത​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. ടൂ​റി​സം മേ​ഖ​ല​യി​ൽ വ​ൻ കു​തി​ച്ചു ചാ​ട്ടം ന​ട​ക്കു​ന്ന ഇ​ടു​ക്കി, മൂ​ല​മ​റ്റം, കു​ള​മാ​വ്, തേ​ക്ക​ടി, കു​മ​ളി, വാ​ഗ​മ​ണ്‍, കു​രി​ശു​മ​ല, ത​ങ്ങ​ളു​പാ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്ക് പോ​കു​ന്ന​ത് ഈ ​പാ​ലം വ​ഴി​യാ​ണ്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്. വാ​ഹ​ന തി​ര​ക്കേ​റു​ന്പോ​ൾ ഗ​താ​ഗ​ത ത​ട​സം നേ​രി​ടു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്.

പാ​ല​ത്തി​ന് ന​ട​പ്പാ​ത​യി​ല്ലാ​ത്ത​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ ആ​ളു​ക​ൾ​ക്ക് ന​ട​ന്നു പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് പാ​ലം വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ വ​രു​ന്പോ​ൾ പാ​ല​ത്തി​ൽ നി​ന്ന് മാ​റാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​ത് പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. പാ​ല​ത്തി​ന്‍റെ ഒ​രു വ​ശ​ത്ത് സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ല. ഇ​വി​ടെ ര​ണ്ടു ത​വ​ണ വാ​ഹ​ന​ങ്ങ​ൾ പു​ഴ​യി​ൽ പോ​യി അ​പ​ക​ട​മു​ണ്ടാ​വു​ക​യും, ഒ​രാ​ൾ മ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പു​ഴ​യി​ൽ ന​ല്ല വെ​ള്ള​മു​ള്ള​തി​നാ​ൽ അ​പ​ക​ട​മു​ണ്ടാ​യാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്നു.

പാ​ല​ത്തി​ന​പ്പു​റം ടൗ​ണാ​യ​തി​നാ​ലും, സ​മീ​പ​ത്താ​യി മു​സ്ലീം പ​ള്ളി സ്ഥി​തി ചെ​യ്യു​ന്ന​തി​നാ​ലും നി​സ്ക​രി​ക്കു​ന്ന​തി​നും, ടൗ​ണി​ൽ പോ​കു​ന്ന​തി​നു​മാ​യി നി​ര​വ​ധി ആ​ളു​ക​ൾ ഞ​ര​ളം പു​ഴ, കൈ​പ്പ, ആ​ന​ക്ക​യം പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് പാ​ലം ക​ട​ന്ന് എ​ത്തു​ന്ന​തു​മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് എ​പ്പോ​ഴും അ​നു​ഭ​വ​പ്പെ​ടു​ന്നു. വാ​ഹ​ന​ങ്ങ​ളും കൂ​ടി വ​രു​ന്പോ​ൾ പാ​ല​ത്തി​ൽ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​കു​ന്നു. വ​ള​രെ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന ഈ ​പാ​ലം വീ​തി​കു​ട്ടി പ​ണി​യു​ക​യോ, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കാ​യി ന​ട​പ്പാ​ത നിർമിക്കുകയോ ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.