കുഞ്ഞുമാലാഖയ്ക്ക് നാട് യാത്രാമൊഴിയേകി
Tuesday, November 12, 2019 10:37 PM IST
രാ​ജ​കു​മാ​രി: കു​ഞ്ഞു​പെ​ങ്ങ​ൾ​ക്ക് അ​ന്ത്യ​ചും​ബ​നം ന​ൽ​കി​യ​പ്പോ​ൾ ജോ​യ​ലും ജോ​ഫി​റ്റ​യും വി​ങ്ങി​പ്പൊ​ട്ടി. ഇ​നി ഒ​പ്പം​ക​ളി​ക്കാ​ൻ കു​ഞ്ഞൂ​സി​ല്ലെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തോ​ടെ നെ​ഞ്ചു​പൊ​ട്ടി​ക്ക​ര​ഞ്ഞ കു​ഞ്ഞു​ങ്ങ​ളെ​ക​ണ്ട് നാ​ട്ടു​കാ​രു​ടെ​യും ക​ണ്ണു​നി​റ​ഞ്ഞു. ശാ​ന്ത​ൻ​പാ​റ പു​ത്ത​ടി ഫാ​മി​ൽ കൊ​ല്ല​പ്പെ​ട്ട റി​ജോ​ഷി​ന്‍റെ മ​ക​ളാ​ണ് ജൊ​വാ​ന.
തി​ങ്ക​ളാ​ഴ്ച്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് ജൊ​വാ​ന​യു​ടെ മൃ​ത​ദേ​ഹം മും​ബൈ​യി​ൽ​നി​ന്നും നാ​ട്ടി​ലെ​ത്തി​ച്ച​ത്. വി​മാ​ന​മാ​ർ​ഗം നെ​ടു​ന്പാ​ശേ​രി​യി​ൽ എ​ത്തി​ക്കു​ക​യും തു​ട​ർ​ന്ന് പ്ര​ത്യേ​ക ആം​ബു​ല​ൻ​സി​ൽ രാ​ജ​കു​മാ​രി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ മോ​ർ​ച്ച​റി​യി​ൽ എ​ത്തി​ച്ച് സൂ​ക്ഷി​ക്കു​ക​യും​ചെ​യ്തു.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ പു​ത്ത​ടി​യി​ലെ മു​ല്ലൂ​ർ വീ​ട്ടി​ൽ എ​ത്തി​ച്ചു. വി​തു​ന്പ​ലോ​ടെ​യും പൊ​ട്ടി​ക്ക​ര​ച്ചി​ലോ​ടെ​യു​മാ​ണ് ജൊ​വാ​ന​യെ​ന്ന കു​ഞ്ഞൂ​സി​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ഏ​റ്റു​വാ​ങ്ങി​യ​ത്. ആ​യി​ര​ക​ണ​ക്കി​ന് ജ​ന​ങ്ങ​ളാ​ണ് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ വീ​ട്ടി​ലും പ​ള്ളി​യി​ലു​മാ​യി എ​ത്തി​യ​ത്.
ശാ​ന്ത​ന്പാ​റ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി​യി​ൽ ന​ട​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് കൊ​ല്ലം രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ൾ മു​ല്ല​ശേ​രി നേ​തൃ​ത്വം​ന​ൽ​കി. കു​ഞ്ഞൂ​സി​ന്‍റെ പ​പ്പ​യെ ദി​വ​സ​ങ്ങ​ൾ​ക്കു​മു​ൻ​പ് അ​ട​ക്കി​യ ക​ല്ല​റ​യി​ലെ അ​തേ മ​ണ്ണി​ലേ​ക്ക് ആ ​കൊ​ച്ചു ദേ​ഹ​വും മ​ട​ങ്ങി.
ക​ഴി​ഞ്ഞ ഒ​ൻ​പ​തി​നാ​ണ് ജൊ​വാ​ന​യെ വി​ഷം ഉ​ള്ളി​ൽ​ചെ​ന്ന് മ​രി​ച്ച​നി​ല​യി​ൽ മും​ബൈ പ​ന​വേ​ലി​ലെ ലോ​ഡ്ജി​ൽ ക​ണ്ടെ​ത്തി​യ​ത്. ജൊ​വാ​ന​യ്ക്ക് വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം വി​ഷം​ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച മാ​താ​വ് ലി​ജി​യേ​യും ആ​ണ്‍​സു​ഹൃ​ത്ത് വ​സീ​മി​നെ​യും ഗു​രു​ത​ര​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. മും​ബൈ​യി​ലെ ജെ ​ജെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു. ലി​ജി​യു​ടെ മൊ​ഴി കേ​ര​ള, മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തും. റി​ജോ​ഷി​ന്‍റെ മ​ക​ൾ ജൊ​വാ​ന​യു​ടെ മ​ര​ണ​ത്തി​ലും ഇ​രു​വ​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ക്കും.
കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള അ​ന്വേ​ഷ​ണ സം​ഘ​വും അ​വി​ടെ തു​ട​രു​ക​യാ​ണ്.