ഗ്യാ​പ് റോ​ഡ് : ജ​ന​കീ​യസ​മി​തി ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു
Wednesday, November 13, 2019 10:15 PM IST
മൂ​ന്നാ​ർ: ഗ്യാ​പ് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ശ​ക്ത​മാ​ക്കി. പാ​റ​ക്കെ​ട്ടു​ക​ൾ ത​ക​ർ​ന്നു​വീ​ണ​തി​നേ​തു​ട​ർ​ന്ന് ഗ​താ​ഗ​തം മു​ട​ങ്ങി പ്ര​ദേ​ശ​ത്തു​ള്ള​വ​രു​ടെ ജ​ന​ജീ​വി​തം ബു​ദ്ധി​മു​ട്ടി​ലാ​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ സ​മ​രം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​രി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു.

മൂ​ന്നാ​റി​ൽ താ​മ​സി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ടൂ​റി​സ​ത്തെ ആ​ശ്ര​യി​ച്ചാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്. അ​ശാ​സ്ത്രീ​യ പാ​റ​പൊ​ട്ടി​ക്ക​ലി​ന്‍റെ പേ​രി​ൽ പ​ണി​ക​ൾ നീ​ണ്ടു​പോ​കു​ക​യാ​ണ്. ദേ​വി​കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോം​സ്റ്റേ​ക​ൾ, ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​തി​യി​ലാ​ണ്. ചി​ന്ന​ക്ക​നാ​ലി​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​വും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. 18 മാ​സ​ത്തി​നു​ള്ളി​ൽ റോ​ഡി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ പ​ണി​ക​ൾ അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ച​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

ഗ്യാ​പ് റോ​ഡി​ൽ അ​ശാ​സ്ത്രീ​യ​മാ​യി പാ​റ​പൊ​ട്ടി​ച്ച​താ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. റോ​ഡി​ന്‍റെ പ​ണി​ക​ൾ നി​ർ​ത്തി​വയ്ക്കാ​ൻ പാ​ടി​ല്ലെ​ന്നും ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
റോ​ഡ് തു​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ന​ട​ന്ന റോ​ഡു​പ​രോ​ധം വ്യാ​പാ​രി നേ​താ​വ് കെ.​കെ. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ദേ​വി​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​ർ, വ്യാ​പാ​ര വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ​ക​മ്മി​റ്റി അം​ഗം ജി​ന​റ്റ് സ്ക​റി​യ കോ​ശി, സാ​മു​വ​ൽ, ജോ​ബി ജോ​ണ്‍, ഫാ. ​ആ​ന്‍റ​ണി രാ​ജ്, സു​നി​ൽ കു​മാ​ർ, ആ​രോ​ഗ്യ​രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.