നീ​തി​സേ​ന​യു​ടെ താ​ലൂ​ക്ക് ഓ​ഫീ​സ് ധ​ർ​ണ നാ​ളെ
Wednesday, November 13, 2019 10:18 PM IST
പീ​രു​മേ​ട്: നീ​തി​സേ​ന സം​സ്ഥാ​ന വ്യ​പ​ക​മാ​യി താ​ലൂ​ക്ക് ഓ​ഫീ​സു​ക​ൾ​ക്കു​മു​ന്നി​ൽ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11-ന് ​പീ​രു​മേ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ക്കും. നീ​തി സേ​ന സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സ​ണ്ണി കൂ​ന​ന്പാ​റ​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും. സം​സ്ഥാ​ന​ത്തെ എ​ല്ലാ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ൾ​ക്കു​മു​ന്നി​ലും താ​ലൂ​ക്കി​ലെ ഓ​രോ പ്ര​ദേ​ശ​മെ​ന്ന രീ​തി​യി​ൽ ന​ട​ത്തു​ന്ന സ​മ​ര​ത്തി​നു​ശേ​ഷം ഓ​രോ കൃ​ഷി​ക്കാ​ര​നും നി​വേ​ദ​നം ത​യാ​റാ​ക്കി ത​ഹ​സി​ൽ​ദാ​ർ​ക്ക് ന​ൽ​കും.
വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്. കേ​ന്ദ്ര വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ 11 (1 ബി) ​വ​കു​പ്പ് അ​നു​സ​രി​ച്ചു​ള്ള അ​ധി​കാ​രം പ്ര​യോ​ഗി​ച്ച് മ​ഹാ​രാ​ഷ്്ട്രയ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി, കു​ര​ങ്ങ്, മ്ലാ​വ് എ​ന്നി​വ​യെ കൃ​ഷി​സ്ഥ​ല​ത്തു​വ​ച്ച് കെ​ണി​യ​ട​ക്ക​മു​ള്ള മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കൊ​ല്ലാ​നു​ള്ള അ​വ​കാ​ശം കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ​ക്കും ന​ൽ​കു​ക, കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ ന​ൽ​കി​യി​ട്ടു​ള്ള 35 ല​ക്ഷം എ​ൽ​എ പ​ട്ട​യ​ങ്ങ​ളും ഉ​പാ​ധി​ര​ഹി​ത​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ക്കു​ന്ന​ത്.