കാ​യി​ക ക​രു​ത്തി​ൽ ഹൈ​റേ​ഞ്ചി​ന് അ​ഭി​മാ​ന​മാ​യി സ്നേ​ഹ ജോ​ളി
Wednesday, November 13, 2019 10:18 PM IST
ക​ട്ട​പ്പ​ന: മു​ത​ല​ക്കോ​ട​ത്തു ന​ട​ന്ന റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത നാ​ലി​ന​ങ്ങ​ളി​ലും ഒ​ന്നാം​സ്ഥാ​നം നേ​ടി​യ സ്നേ​ഹ ജോ​ളി ഹൈ​റേ​ഞ്ചി​ന്‍റെ അ​ഭി​മാ​ന​മാ​യി. ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടൂ ​വി​ദ്യാ​ർ​ഥി​നി​യാ​യ സ്നേ​ഹ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​ഷി​പ്പും ക​ര​സ്ഥ​മാ​ക്കി.
100 മീ​റ്റ​ർ, 400, മീ​റ്റ​ർ, 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ്, 4ഃ100 മീ​റ്റ​ർ റി​ലെ എ​ന്നി​വ​യി​ലാ​ണ് സ്നേ​ഹ ക​രു​ത്ത് തെ​ളി​യി​ച്ച​ത്. മൂ​ന്നാം​ക്ലാ​സ് മു​ത​ൽ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന സ്നേ​ഹ​യു​ടെ ക​ഠി​നാ​ധ്വാ​ന​വും നി​ര​ന്ത​ര പ​രി​ശീ​ല​ന​വു​മാ​ണ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്. സ്കൂ​ളി​ലെ മി​ക​വു​റ്റ പ​രി​ശീ​ല​ന​വും വി​ജ​യ​ത്തി​ൽ മു​ഖ്യ​ഘ​ട​ക​മാ​യി.
അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്കം​മു​ത​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി ദി​ന​വും സ​മ​യം മാ​റ്റി​വ​യ്ക്കു​ന്ന​താ​ണ് ശീ​ലം. സ്പ്രി​ന്‍റ് ഇ​ന​ങ്ങ​ൾ​ക്ക ു​പു​റ​മേ ലോം​ഗ് ജം​പി​ലും സ്നേ​ഹ​യു​ടെ പ്ര​ക​ട​നം മു​ൻ​നി​ര​യി​ലാ​ണെ​ങ്കി​ലും മൂ​ന്നു വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ൽ മാ​ത്ര​മേ മ​ത്സ​രി​ക്കാ​ൻ ക​ഴി​യൂ എ​ന്ന​തി​നാ​ൽ ഉ​പ​ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ ലോം​ഗ് ജം​പ് ഉ​പേ​ക്ഷി​ച്ചി​രു​ന്നു.
സം​സ്ഥാ​ന അ​മ​ച്വ​ർ മീ​റ്റി​ൽ സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യ സ്നേ​ഹ സം​സ്ഥാ​ന സ്കൂ​ൾ മീ​റ്റി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു. ജി​ല്ലാ​ത​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത ഇ​ന​ങ്ങ​ളി​ലെ​ല്ലാം മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​യ​ത് ഇ​ത്ത​വ​ണ​ത്തെ സം​സ്ഥാ​ന മേ​ള​യി​ൽ സ​മ്മാ​നം നേ​ടാ​മെ​ന്ന പ്ര​തീ​ക്ഷ​യ്ക്ക് ക​രു​ത്ത് പ​ക​ർ​ന്നി​ട്ടു​ണ്ട്.
ഇ​ര​ട്ട​യാ​റി​ലെ ക​ർ​ഷ​ക കു​ടും​ബ​മാ​യ മു​ള​യാ​നി​യി​ൽ ജോ​ളി -ലി​ജോ ദ​ന്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ് സ്നേ​ഹ. ല​ബ്ബ​ക്ക​ട ജെ​പി​എം കോ​ള​ജ് വി​ദ്യാ​ർ​ഥി​നി സോ​ന, ഇ​ര​ട്ട​യാ​ർ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ സോ​ബി​ൻ എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ. ജി​റ്റോ മാ​ത്യു​വാ​ണ് പ​രി​ശീ​ല​ക​ൻ.