വൈ​ദ്യു​തി മു​ട​ങ്ങും
Sunday, November 17, 2019 10:48 PM IST
മൂ​ല​മ​റ്റം: 11 കെ​വി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ കാ​ഞ്ഞാ​ർ, കു​ട​യ​ത്തൂ​ർ, കോ​ള​പ്ര, ശ​ങ്ക​ര​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി ഭാ​ഗി​ക​മാ​യി മു​ട​ങ്ങും.

നെ​ടു​ങ്ക​ണ്ടം: കെഎ​സ്ഇ​ബി നെ​ടു​ങ്ക​ണ്ടം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ വൈ​ദ്യു​ത ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ നെ​ടു​ങ്ക​ണ്ടം, പാ​ന്പാ​ടും​പാ​റ, വ​ട്ട​പ്പാ​റ, പ്രാ​ക്ക​ണ്ടം, പു​തു​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് നെ​ടു​ങ്ക​ണ്ടം കെ ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫി​സി​ൽ​നി​ന്നും അ​റി​യി​ച്ചു.

മാ​ലി​ന്യം ത​ള്ളി​യ​വ​ർ പി​ടി​യി​ൽ

വെ​ള്ളി​യാ​മ​റ്റം: മാ​ലി​ന്യം ത​ള്ളി​യ​വ​രെ പി​ടി​കൂ​ടി. ക​ഴി​ഞ്ഞ 25-നു ​രാ​ത്രി പൂ​മാ​ല നാ​ളി​യാ​നി റോ​ഡി​ലും സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലും മാ​ലി​ന്യം ത​ള്ളി​യ എ​റ​ണാ​കു​ളം മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ സ​ജീ​ർ , ത​ൻ​സീ​ർ, അ​ഷ്ക്ക​ർ എ​ന്നി​വ​രെ​യാ​ണ് കാ​ഞ്ഞാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ​നി​ന്നാ​ണ് വാ​ഹ​ന​ത്തെ​കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തും പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത​തും. സി​ഐ അ​നി​ൽ കു​മാ​ർ, എ​സ്ഐ സി​നോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ടി​ച്ചെ​ടു​ത്ത ടാ​ങ്ക​ർ ലോ​റി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

സാ​മൂ​ഹ്യ​സു​ര​ക്ഷ
പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗ്

ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും സാ​മൂ​ഹ്യ​സു​ര​ക്ഷ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ 30-നു​മു​ന്പ് അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം. മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ത്ത​വ​ർ​ക്ക് തു​ട​ർ​ന്ന് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​ത​ല്ല. കി​ട​പ്പു​രോ​ഗി​ക​ളും ന​ട​ക്കാ​ൻ പ​റ്റാ​ത്ത​വ​രും പ​ഞ്ചാ​യ​ത്തി​ൽ വി​വ​ര​മ​റി​യി​ക്ക​ണം. ഇ​വ​രു​ടെ മ​സ്റ്റ​റിം​ഗ് അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ൽ​നി​ന്നും ജീ​വ​ന​ക്കാ​ർ നേ​രി​ട്ടെ​ത്തി എ​ടു​ക്കും.