എ​ക്സൈ​സ് സം​ഘ​ത്തെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം; മൂന്നുപേർക്ക് പരിക്ക്
Sunday, November 17, 2019 10:48 PM IST
നെ​ടു​ങ്ക​ണ്ടം: മ​ദ്യ​വി​ൽ​പ​ന പി​ടി​കൂ​ടു​വാ​ൻ പോ​യ എ​ക്സൈ​സ് സം​ഘ​ത്തെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം. ഉ​ടു​ന്പ​ൻ​ചോ​ല എ​ക്സൈ​സ് റെ​യ്ഞ്ച് ഓ​ഫീ​സി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്. ശ​നി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് സം​ഭ​വം. പു​റ്റ​ടി വാ​ർ​താ​ൻ​മു​ക്കി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ പ​തി​വാ​യി മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യു​ള്ള ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്സൈ​സ് സം​ഘം എ​ത്തി​യ​ത്.
ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി മ​ഫ്്തി​യി​ൽ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ന്പി​വ​ടി​യും ക​ല്ലും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ യൂ​ണി​ഫോ​മി​ൽ കൂ​ടു​ത​ൽ എ​ക്സൈ​സു​കാ​ർ എ​ത്തി. ഇ​തോ​ടെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ദ്യം എ​റി​ഞ്ഞ​ശേ​ഷം വാ​ഹ​ന​വു​മാ​യി പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​വാ​ൻ ശ്ര​മി​ച്ചു. ഇ​വ​രെ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വാ​ഹ​നം ഇ​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തു​വാ​നും ശ്ര​മ​മു​ണ്ടാ​യി.
ആ​ക്ര​മ​ണ​ത്തി​ൽ റെ​യ്ഞ്ച്് ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​ൻ.​വി. ശ​ശീ​ന്ദ്ര​ൻ (51), സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ (39), അ​രു​ണ്‍ രാ​ജ് (30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പു​റ്റ​ടി ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​ക​ൾ​ക്കു ശേ​ഷം തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ന്പി​വ​ടി​കൊ​ണ്ടു​ള്ള അ​ടി​യി​ൽ അ​രു​ണി​ന്‍റെ ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മ​റ്റു ര​ണ്ടു​പേ​ർ​ക്ക് കൈ​കാ​ലു​ക​ൾ​ക്കും ദേ​ഹ​ത്തും പ​രി​ക്കു​ണ്ട്.
കെ.​എ​ൽ 69 എ 2664 ​ന​ന്പ​ർ ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​ദ്യ​വി​ൽ​പ​ന​ക്കാ​ർ എ​റി​ഞ്ഞു​ക​ള​ഞ്ഞ ര​ണ്ട​ര​ലി​റ്റ​ർ മ​ദ്യ​വും ക​ണ്ടെ​ടു​ത്തു. ഓ​ട്ടോ​റി​ക്ഷ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സെ​ന്തി​ൽ​കു​മാ​ർ, അ​നു​മോ​ൻ, മ​ദ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന​യ്ക്ക് കേ​സെ​ടു​ത്ത​താ​യി എ​ക്സൈ​സ് റെ​ഞ്ച് ഓ​ഫീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.