ഇ​ൻ​ഫാം ക​ർ​ഷ​ക ക​ണ്‍​വ​ൻ​ഷ​ൻ നാളെ ​പാ​ലാ​യി​ൽ
Monday, November 18, 2019 10:36 PM IST
പാ​​ലാ: കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ഭാ​​വി​​യി​​ൽ ഒ​​പ്പി​​ടാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള ആ​​ർ​​സി​​ഇ​​പി ക​​രാ​​ർ, റ​​ബ​​ർ മേ​​ഖ​​ല​​യി​​ലെ പ്ര​​തി​​സ​​ന്ധി​​ക​​ൾ എ​​ന്നി​​വ​​യെ​​പ്പ​​റ്റി വി​​ശ​​ദ​​മാ​​യ ച​​ർ​​ച്ച​​ക​​ൾ​​ക്കും പ​​രി​​ഹാ​​ര​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ​​ക്കു​​മാ​​യി നാളെ ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30 ന് ​​പാ​​ലാ ബി​​ഷ​​പ്സ് ഹൗ​​സി​​ൽ ക​​ർ​​ഷ​​ക​​ർ ഒ​​ത്തു​​കൂ​​ടു​​ന്നു. തോ​​ട്ടം-​​പു​​ര​​യി​​ടം വി​​ഷ​​യ​​ത്തി​​ൽ റീ​​സ​​ർ​​വേ​​യി​​ലെ അ​​പാ​​ക​​ത​​മൂ​​ലം മീ​​ന​​ച്ചി​​ൽ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി താ​​ലൂ​​ക്കു​​ക​​ളി​​ലെ 13 വി​​ല്ലേ​​ജു​​ക​​ളി​​ലാ​​യി നാ​​ൽ​​പ്പ​​തി​​നാ​​യി​​ര​​ത്തി​​ല​​ധി​​കം വ​​രു​​ന്ന ചെ​​റു​​തും വ​​ലു​​തു​​മാ​​യ ഭൂ​​വു​​ട​​മ​​ക​​ൾ നേ​​രി​​ടു​​ന്ന വി​​ഷ​​യം ത​​ത്കാ​​ലം മാ​​റ്റി​​വ​​ച്ചെ​​ന്ന് ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു.മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് യോ​​ഗ​​ത്തെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യും. മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ സ​​ന്നി​​ഹി​​ത​​നാ​​യി​​രി​​ക്കും. മോ​​ണ്‍. ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ൽ, ഷെ​​വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ എ​​ന്നി​​വ​​ർ ച​​ർ​​ച്ച​​ക​​ൾ ന​​യി​​ക്കും. ഇ​​ൻ​​ഫാം ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​സ് ത​​റ​​പ്പേ​​ൽ, അ​​സി.​​ഡ​​യ​​റ​​ക്ട​​ർ ഫാ.​​തോ​​മ​​സ് ത​​യ്യി​​ൽ, പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യു മാ​​ന്പ​​റ​​ന്പി​​ൽ, സെ​​ക്ര​​ട്ട​​റി ബേ​​ബി പ​​ന്ത​​പ്പ​​ള്ളി, ബെ​​ന്നി തു​​ളു​​വ​​നാ​​നി, സ​​ണ്ണി മു​​ത്തോ​​ല​​പു​​രം, ജോ​​സി തു​​ട​​ങ്ങി​​യ​​വ​​ർ ക​​ർ​​ഷ​​ക ക​​ണ്‍​വ​​ൻ​​ഷ​​ന് നേ​​തൃ​​ത്വം ന​​ൽ​​കും.
ക​​ർ​​ഷ​​ക ക​​ണ്‍​വ​​ൻ​​ഷ​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യി ഇ​​ൻ​​ഫാ​​മി​​ന്‍റെ വി​​വി​​ധ കാ​​ർ​​ഷി​​ക താ​​ലൂ​​ക്കു​​ക​​ളി​​ലും ഫൊ​​റോ​​ന​​ക​​ളി​​ലു​​മാ​​യി തു​​ട​​ർ​​സ​​മ്മേ​​ള​​ന​​ങ്ങ​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്നും കാ​​ർ​​ഷി​​ക​​പ്ര​​തി​​സ​​ന്ധി​​ക​​ളെ അ​​തി​​ജീ​​വി​​ക്കു​​ന്ന​​തി​​നു​​ള്ള ബ​​ദ​​ൽ പ​​ദ്ധ​​തി​​ക​​ളും സം​​വി​​ധാ​​ന​​ങ്ങ​​ളും വി​​വി​​ധ സ​​മ്മേ​​ള​​ന​​ങ്ങ​​ളി​​ൽ ച​​ർ​​ച്ച​​ചെ​​യ്യ​​പ്പെ​​ടു​​മെ​​ന്നും ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​സ് ത​​റ​​പ്പേ​​ൽ, പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യു മാ​​ന്പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ പ​​റ​​ഞ്ഞു.