ഓ​ട്ടോ​യി​ടി​ച്ച് ദ​ന്പ​തി​ക​ൾ​ക്ക് പ​രി​ക്ക്
Monday, November 18, 2019 10:37 PM IST
കു​ട​യ​ത്തൂ​ർ: ഓ​ട്ടോ​യി​ടി​ച്ച് ദ​ന്പ​തി​ക​ൾ​ക്ക് പ​രി​ക്ക്. ശ​രം​കു​ത്തി വേ​ട്ട​ർ​മീ​ത്തി​ൽ ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള (70), ഭാ​ര്യ ല​ളി​ത (65) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​രം​കു​ത്തി​യി​ലാ​ണ് അ​പ​ക​ടം. മൂ​ല​മ​റ്റം ഭാ​ഗ​ത്തേ​ക്ക് പോ​യ ഓ​ട്ടോ ഇ​വ​രെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ശ​രം​കു​ത്തി ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ ദ​ന്പ​തി​ക​ളെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
കാ​ഞ്ഞാ​ർ എ​സ്ഐ സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.