സാ​മൂ​ഹ്യ​ബോ​ധ സെ​മി​നാ​ർ ഇ​ന്ന് മൂ​വാ​റ്റു​പു​ഴ​യി​ൽ
Monday, November 18, 2019 10:37 PM IST
കോ​ത​മം​ഗ​ലം : രൂ​പ​ത​യി​ലെ മു​ഴു​വ​ൻ ഇ​ട​വ​ക​ക​ളി​ൽനി​ന്നു​മു​ള്ള കൈ​ക്കാ​രന്മാ​രേ​യും മ​റ്റ് അ​ത്മാ​യ പ്ര​തി​നി​ധി​ക​ളേ​യും ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളേ​യും പ​ങ്കെ​ടു​പ്പി​ച്ച് സാ​മൂ​ഹ്യ​ബോ​ധ സെ​മി​നാ​ർ ഇ​ന്ന് മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
രാ​വി​ലെ 10ന് ​വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ത​മം​ഗ​ലം സോ​ഷ്യ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​തോ​മ​സ് ജെ. ​പ​റ​യി​ടം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അം​ഗം ബി​ന്ദു എം. ​തോ​മ​സ് വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ച​ങ്ങ​നാ​ശേ​രി ചാ​സ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് പു​തു​പ്പ​ള്ളി സാ​മൂ​ഹ്യ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ത​ല​ശേ​രി അ​തി​രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ, പ​ര​സ്പ​ര​സ​ഹാ​യ സം​ഘ​ങ്ങ​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും ക്ലാ​സു​ക​ൾ ന​യി​ക്കും.
ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ രൂ​പ​ത പ്ര​സി​ഡ​ൻ​റ് ടോ​മി കൈ​ത​വേ​ലി​ൽ, ജോ​ണ്‍​സ​ണ്‍ ക​റു​ക​പ്പ​ള്ളി​ൽ, ജി​ബി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് നെ​സ്റ്റ് പാ​സ്റ്റ​റ​ൽ സെ​ൻ​റ​റി​ൽ ന​ട​ക്കു​ന്ന വൈ​ദി​ക​രു​ടേ​യും പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യേ​ഴ്സി​ന്‍റെ​യും വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ രൂ​പ​ത ഭാ​ര​വാ​ഹി​ക​ളു​ടേ​യും സം​യു​ക്ത സ​മ്മേ​ള​നം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് ക​ള​രി​ക്ക​ൽ, ബി​ന്ദു എം. ​തോ​മ​സ്, ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ എ​ന്നി​വ​ർ സ​ന്ദേ​ശം ന​ൽ​കും.