ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ ജീ​വ​ന​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യി പ​രാ​തി
Tuesday, November 19, 2019 10:31 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി എ​ൽ​എ ഓ​ഫീ​സി​ലെ​ത്തി​യ ക​ള​ക്ട​റേ​റ്റി​ലെ ജീ​വ​ന​ക്കാ​രി​യോ​ട് ഡ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ അ​പ​മ​ര്യാ​ദ​യോ​ടെ പെ​രു​മാ​റി​യ​താ​യി പ​രാ​തി. ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റി​ലെ ക്ലാ​സ് ഫോ​ർ ജീ​വ​ന​ക്കാ​രി​യാ​ണ് എ​ൽ​എ ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ​ക്കെ​തി​രേ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ആ​റി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ജീ​വ​ന​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ത​ങ്ക​മ​ണി​യി​ലു​ള്ള സ്ഥ​ല​ത്തി​ന് ല​ഭി​ച്ച പ​ട്ട​യ​ത്തി​ൽ ന​ന്പ​ർ തെ​റ്റാ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ന​ൽ​കി​യ പ​രാ​തി​യി​ൽ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ​നി​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി ഫ​യ​ൽ അ​സൈ​ന്‍റ്മെ​ന്‍റ് ഓ​ഫീ​സി​ൽ ന​ൽ​കി​യി​രു​ന്നു.

ഇ​തി​നി​ടെ ജീ​വ​ന​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജീ​വ​ന​ക്കാ​രി അ​സൈ​ന്‍റ്മെ​ന്‍റ് ഓ​ഫീ​സി​ലെ​ത്തി വി​വ​രം തി​ര​ക്കി​യ​പ്പോ​ൾ ഫ​യ​ൽ കാ​ണാ​നി​ല്ലെ​ന്നും ആ​റാം​തീ​യ​തി വ​രാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ഇ​ത​നു​സ​രി​ച്ച് ഇ​വ​ർ ആ​റി​ന് രാ​വി​ലെ 11.30-ന് ​എ​ൽ​എ ഓ​ഫീ​സി​ലെ​ത്തി​യ​പ്പോ​ൾ ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ ഭീ​ഷ​ണി​യോ​ടെ​യും അ​ശ്ലീ​ല ചു​വ​യോ​ടെ​യും സം​സാ​രി​ച്ച​താ​യാ​ണ് പ​രാ​തി.

ഓ​ഫീ​സി​ലെ​ത്തി​യ ആ​ളു​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് ത​ന്നെ അ​പ​മാ​നി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഇ​വ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.