സ്വ​കാ​ര്യ ബ​സി​ൽ​നി​ന്നു യാ​ത്ര​ക്കാ​രി​യെ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി
Tuesday, November 19, 2019 10:31 PM IST
പീ​രു​മേ​ട്: അ​മി​ത​വേ​ഗ​ം ചോ​ദ്യം​ചെ​യ്ത യാ​ത്ര​ക്കാ​രി​യെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ബസിൽനിന്ന് ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്ത​താ​യി പ​രാ​തി. കൊ​ല്ല​ത്തു​നി​ന്നും കൂ​ട്ടാ​റി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നെ​തി​രേ​യാ​ണ് പ​രാ​തി. പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​നി സോ​ണി​യ​യാ​ണ് പീ​രു​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ള്ളി​ക്കു​ന്നി​ൽ​നി​ന്നും മൂ​ന്നാം​മൈ​ലി​ലേ​ക്ക് പോ​കാ​ൻ ബ​സി​ൽ ക​യ​റി​യ സോ​ണി​യ ബ​സി​ന്‍റെ അ​മി​ത​വേ​ഗ​ത ചോ​ദ്യം ചെ​യ്തി​രു​ന്നു. ബ​സ് പെ​ട്ടെന്ന് മു​ന്നോ​ട്ടെ​ടു​ത്ത​പ്പോ​ൾ ന​ടു​വി​ന് ക്ഷ​തം ഏ​റ്റ​തി​നാ​ലാ​ണ് അ​മി​ത​വേ​ഗ​ം ചോ​ദ്യം​ചെ​യ്ത​ത്. തു​ട​ർ​ന്ന് ടി​ക്ക​റ്റ് കൊ​ടു​ക്കാ​നെ​ത്തി​യ ക​ണ്ട​ക്ട​ർ മൂ​ന്നാം​മൈ​ലി​ൽ സ്റ്റോ​പ്പി​ല്ലെ​ന്നും നി​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും പ​റ​ഞ്ഞു.
തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ക​ണ്ട​ക്ട​ർ സോ​ണി​യ​യു​ടെ വി​ര​ലി​ൽ​പി​ടി​ച്ചു തി​രി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും അ​ഞ്ചേ​ക്ക​ർ എ​ൽ​പി സ്കൂ​ളി​നു സ​മീ​പം ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി.