സേ​ഫ് സോ​ണ്‍ പ​ദ്ധ​തി തു​ട​ങ്ങി
Tuesday, November 19, 2019 10:31 PM IST
പീ​രു​മേ​ട്: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്ത് റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സേ​ഫ് സോ​ണ്‍ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തീ​ർ​ഥാ​ട​ന കാ​ല​ത്ത് മു​ണ്ട​ക്ക​യം മു​ത​ൽ കു​മ​ളി വ​രെ 24 മ​ണി​ക്കൂ​റും മോ​ട്ടോ​ർ വാ​ഹ​ന വി​ഭാ​ഗം പ​ട്രോ​ളിം​ഗ് ന​ട​ത്തും. സേ​ഫ് സോ​ണ്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ധ്യ​മേ​ഖ​ല ഡ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ എം.​പി. അ​ജി​ത്കു​മാ​ർ നി​ർ​വ​ഹി​ച്ചു.

കു​ട്ടി​ക്കാ​നം കേ​ന്ദ്ര​മാ​ക്കി​യാ​ണ് സേ​ഫ് സോ​ണ്‍ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മു​ണ്ട​ക്ക​യം മു​ത​ൽ കു​മ​ളി വ​രെ​യു​ള്ള 56 കി​ലോ​മീ​റ്റ​ർ റോ​ഡി​ൽ ആ​ദ്യം പ​ട്രോ​ളിം​ഗ് ന​ട​ത്തും. തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​തോ​ടെ കു​ട്ടി​ക്കാ​നം - ക​ന്പം​മെ​ട്ട് റോ​ഡി​ലും പ​ട്രോ​ളിം​ഗ് തു​ട​ങ്ങും. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ 24 മ​ണി​ക്കു​റും മോ​ട്ടോ​ർ വാ​ഹ​ന വി​ഭാ​ഗം പ​ട്രോ​ളിം​ഗ് ന​ട​ത്തും.

പ​ദ്ധ​തി​വ​ഴി റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നും തീ​ർ​ഥാ​ട​ക​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി അ​ഞ്ചു സം​ഘ​ങ്ങ​ളാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ നാ​ലു വാ​ഹ​ന​ങ്ങ​ളി​ലാ​യി വി​വി​ധ റോ​ഡു​ക​ളി​ൽ റോ​ന്തു​ചു​റ്റും. മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ല​ഘു​ലേ​ഖ​ക​ൾ, വാ​ഹ​ന​ങ്ങ​ളി​ൽ പ​തി​പ്പി​ക്ക​ന്ന സ്റ്റി​ക്ക​റു​ക​ൾ തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്യും.

മു​ഴു​വ​ൻ സ​മ​യ​വും സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​റു​ക​ൾ തീ​ർ​ഥാ​ട​ക​ർ​ക്ക് കൈ​മാ​റും. റോ​ഡി​ൽ ത​ക​രാ​റി​ലാ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്പും ക്ര​യി​ൻ സം​വി​ധാ​ന​വും പ്ര​വ​ർ​ത്തി​ക്കും. അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​രെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ക്കാ​ൻ ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ജ്ജ​മാ​ണ്. റോ​ഡ് പ​രി​ച​യ​മി​ല്ലാ​തെ​യെ​ത്തു​ന്ന ഇ​ത​ര സം​സ്ഥാ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് റോ​ഡി​ലെ കൊ​ടും​വ​ള​വു​ക​ളും ക​യ​റ്റി​റ​ക്ക​ങ്ങ​ളും നി​റ​ഞ്ഞ റോ​ഡി​നെ​കു​റി​ച്ച് മു​ന്ന​റി​യി​പ്പു​ക​ളും ന​ൽ​കും.