കേ​ര​ളോ​ത്സ​വം
Tuesday, November 19, 2019 10:32 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം 23, 24, 25 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്കി​ലെ ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​ത്തി​യ കേ​ര​ളോ​ത്സ​വ​ത്തി​ലെ മ​ത്സ​ര വി​ജ​യി​ക​ൾ ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും. 23-ന് ​ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ, ബാ​സ്ക​റ്റ്ബോ​ൾ, ചെ​സ് എ​ന്നി​വ നെ​ടു​ങ്ക​ണ്ടം ഹോ​ളി​ക്രോ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ലും ക്രി​ക്ക​റ്റ് നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലും 24 ന് ​ക​ബ​ഡി, വ​ടം​വ​ലി, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ഹോ​ളി​ക്രോ​സ് ഗ്രൗ​ണ്ടി​ലും ഷ​ട്ടി​ൽ മ​ത്സ​രം മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ഗ്രൗ​ണ്ടി​ലും ന​ട​ക്കും. ക​ലാ​മ​ത്സ​ര​ങ്ങ​ൾ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും.

23-ന് ​രാ​വി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് കേ​ര​ളോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. 25-ന് ​വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പ​ന സ​മ്മേ​ള​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്യും.

കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജൂ​ബി അ​ജി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ തോ​മ​സ് തെ​ക്കേ​ൽ, കെ.​കെ കു​ഞ്ഞു​മോ​ൻ, സെ​ക്ര​ട്ട​റി കെ.​എ. ഷെ​രീ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.