പ​ഞ്ചാ​യ​ത്തി​ന്‍റെ റോ​ഡു​നി​ർ​മാ​ണം എ​സ്റ്റേ​റ്റ് ഉ​ട​മ ത​ട​ഞ്ഞ​താ​യി പ​രാ​തി
Tuesday, November 19, 2019 10:32 PM IST
ഏ​ല​പ്പാ​റ: കോ​ഴി​ക്കാ​ന​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ റോ​ഡു​നി​ർ​മാ​ണം ബ​ഥേ​ൽ തോ​ട്ടം മാ​നേ​ജ്മെ​ന്‍റ് ത​ട​സ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. മാ​നേ​ജ്മെ​ന്‍റി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മോ​ന​ച്ച​ൻ ആ​ലം​പ​ള്ളി നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ച്ചു.

ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ​പെ​ട്ട കോ​ഴി​ക്കാ​നം - 26 പു​തു​വ​ൽ റോ​ഡ് നി​ർ​മാ​ണ​മാ​ണ് ബ​ഥേ​ൽ മാ​നേ​ജ്മെ​ന്‍റ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ത​ട​സ​പ്പെ​ടു​ത്തി​യ​ത്. തോ​ട്ട​മു​ട​മ​യു​ടെ അ​നു​വാ​ദം വാ​ങ്ങി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് റോ​ഡ് നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​ത്.
ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തിര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ട്ട റോ​ഡാ​ണി​ത്. പ​ഞ്ചാ​യ​ത്തി​ന് തോ​ട്ട​മു​ട​മ സ്ഥ​ലം സ​റ​ണ്ട​ർ ചെ​യ്തി​ട്ടി​ല്ല​ന്നും തോ​ട്ട​ത്തി​ൽ നി​ർ​മി​ച്ച ചെ​ക്ക്ഡാ​മി​നെ​തി​രെ വാ​ർ​ഡ് മെ​ന്പ​ർ പ്ര​വ​ർ​ത്തി​ച്ചെ​ന്നും ആ​രോ​പി​ച്ചാ​ണ് റോ​ഡ് നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം അ​ഞ്ചു​ല​ക്ഷം രൂ​പ റോ​ഡി​നാ​യി അ​നു​വ​ദി​ച്ചി​രു​ന്നു. തോ​ട്ട​മു​ട​മ​യു​ടെ ത​ട​സ​വാ​ദം കാ​ര​ണം ഫ​ണ്ട് ന​ഷ്ട​പ്പെ​ട്ടു. ഈ​വ​ർ​ഷം പു​തി​യ ഫ​ണ്ട് അ​നു​വ​ദി​ച്ചാ​ണ്് റോ​ഡു​നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. രാ​വി​ലെ മു​ത​ൽ തൊ​ഴി​ലാ​ളി​ക​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. പ​ല​ത​വ​ണ അ​നു​ന​യ ച​ർ​ച്ച​ക​ൾ ന​ട​ന്നി​ട്ടും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തു മെ​ന്പ​ർ പ്ര​ശ്നം പ​രി​ഹ​രി​ക്കും​വ​രെ നി​രാ​ഹാ​ര സ​മ​രം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.