വെ​ള്ള​നാ​ടി തോ​ട്ട​ത്തി​ല്‍നി​ന്ന് പോ​ര്‍​ച്ചു​ഗ​ലി​ലേ​ക്ക്; പ​ണമില്ലാതെ ആ​ശ​ങ്ക​യി​ൽ അ​ഭി​ജി​ത്ത്
Tuesday, November 19, 2019 10:39 PM IST
മു​ണ്ട​ക്ക​യം: വെ​ള്ള​നാ​ടി തോ​ട്ട​ത്തി​ല്‍ നി​ന്ന് അ​ഭി​ജി​ത്ത് ഇ​നി പോ​ര്‍​ച്ചു​ഗ​ലിലേ​ക്ക്. യൂ​റോ​പ്യ​ന്‍ യു​ഇ​എ​ഫ്എ​യു​ടെ ഡി​വി​ഷ​ന്‍ ക്ല​ബ് ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ലേ​ക്കാ​ണ് അ​ഭി​ജി​ത്ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

എ​ന്നാ​ൽ, സ്വ​പ്ന​തു​ല്യ​മാ​യ അ​വ​സ​രം മു​ന്നി​ലെ​ത്തി​യി​ട്ടും യാ​ത്ര​യ്ക്കും മ​റ്റ് ചെ​ല​വു​ക​ൾ​ക്കും എ​ങ്ങ​നെ പ​ണം ക​ണ്ടെ​ത്തു​മെ​ന്നു​ള്ള ആ​ശ​ങ്ക​യി​ലാ​ണ് അ​ഭി​ജി​ത്തും കു​ടും​ബ​വും.
മു​ണ്ട​ക്ക​യം, വെ​ള്ള​നാ​ടി റ​ബ​ര്‍ തോ​ട്ട​ത്തി​ലെ ടാ​പ്പിം​ഗ്കാ​ര​നാ​യ പേ​ഴു​നി​ല്‍​ക്കു​ന്ന​തി​ല്‍ രാ​മ​ച​ന്ദ്ര​ന്‍റെ​യും ര​ത്ന​മ്മ​യു​ടെ​യും മ​ക​നാ​ണ് ഇ​രു​പ​തു​കാ​ര​നാ​യ അ​ഭി​ജി​ത്ത്. മു​ണ്ട​ക്ക​യം സി​എം​എ​സ് ഹൈ​സ്‌​കൂ​ളി​ലെ പ​ഠ​ന​കാ​ലം മു​ത​ല്‍ ഫു​ട്‌​ബോ​ള്‍​ക​മ്പ​ക്കാ​ര​നാ​യി​രു​ന്നു അ​ഭി​ജി​ത്ത്.

യൂ​ണി​യ​ന്‍ ഓ​ഫ് യൂ​റോ​പ്യ​ന്‍ ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഡി​വി​ഷ​ന്‍ ക്ല​ബ് മ​ത്സ​ര​മാ​ണ് 2020 ഏ​പ്രി​ലി​ൽ പോ​ര്‍​ച്ചു​ഗ​ലില്‍ ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ നി​ന്ന് അ​ഭി​ജി​ത്ത് അ​ട​ക്കം ര​ണ്ടു പേ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ​ന്നാ​ൽ, ഇ​തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ​വേ​ണം. നി​ല​വി​ല്‍ താ​യ്‌​ല​ന്‍ഡില്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ച്ച​തി​ന്‍റെ ക​ടം വീ​ട്ടാ​ന്‍ ക​ഴി​യാ​തെ വി​ഷ​മി​ക്കു​മ്പോ​ഴാ​ണ് മ​ക​നെ തേ​ടി മ​റ്റൊ​രു പു​തി​യ അ​വ​സ​രം എ​ത്തി​യ​ത്.

മ​ക​ന്‍റെ ഈ ​അ​വ​സ​രം എ​ങ്ങ​നെ സാ​ധി​ച്ചു​കൊ​ടു​ക്കു​മെ​ന്ന വി​ഷ​മ​ഘ​ട്ട​ത്തി​ലാ​ണ് രാ​മ​ച​ന്ദ്ര​നും കു​ടും​ബ​വും. ക​ഴി​ഞ്ഞ ഒ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ താ​യ്‌​ല​ന്‍ഡില്‍ ന​ട​ന്ന ഇ​ന്‍​ഡോ -താ​യ്‌​ല​ന്‍ഡ് ചാ​മ്പ്യ​ന്‍​ഷി​പ്പാ​ണ് അ​ഭി​ജി​ത്തി​നു യൂ​റോ​പ്യ​ന്‍ ക്ല​ബ്ബി​ലേ​ക്ക് അ​വ​സ​ര​മൊ​രു​ക്കി​യ​ത്. അ​ഭി​ജി​ത്തി​നൊ​പ്പം ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍, യാ​ത്രാ ചെ​ല​വും മ​റ്റും എ​വി​ടെ നി​ന്നു ല​ഭി​ക്കു​മെ​ന്ന​ത് ഉ​ത്ത​ര​മി​ല്ലാ​തെ ചോ​ദ്യ​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണ്.