പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി
Thursday, November 21, 2019 10:16 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി. പൂ​പ്പ​ൽ പി​ടി​ച്ച പ​ഴ​കി​യ റെ​സ്ക്ക്, ബ​ണ്‍, പ​ഴ​കി​യ വി​വി​ധ​ത​രം അ​ച്ചാ​റു​ക​ൾ, ശ​ർ​ക്ക​ര, ഉ​ണ​ക്ക​ക്ക​പ്പ എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്.​കോ​ലാ​നി​യി​ലെ നോ​നൂ​സ് ബേ​ക്കേ​ഴ്സി​ൽ നി​ന്നും എ​ട്ട് ചാ​ക്കോ​ളം പൂ​ത്ത റെ​സ്ക്ക്, പ​ഴ​കി​യ ബ​ണ്‍ എ​ന്നി​വ പി​ടി​കൂ​ടി. സു​ബി​ൻ അ​ച്ചാ​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും 11 കു​പ്പി പ​ഴ​കി​യ അ​ച്ചാ​റു​ക​ളും ഒ​ൻ​പ​ത് ചാ​ക്ക് ഉ​ണ​ക്ക​ക്ക​പ്പ​യും പി​ടി​കൂ​ടി.

സ്ഥാ​പ​ന​യു​ട​മ​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള നി​ർ​മാ​ണ കേ​ന്ദ്ര​ത്ത്ി​ലും ക​ട​യി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വി​ടെ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന അ​ച്ചാ​റു​ക​ളി​ലും മ​റ്റ് ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ലും കാ​ലാ​വ​ധി രേ​ഖ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ക​ട​ക​ൾ​ക്ക് പി​ഴ​യീ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വി​ഭാ​ഗം അ​റി​യി​ച്ചു. ബേ​ക്ക​റി​യി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത ഭ​ക്ഷ​ണ​വ​സ്തു​ക്ക​ൾ ന​ശി​പ്പി​ച്ചു.

അ​ച്ചാ​ർ നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത പ​ഴ​കി​യ സാ​ധ​ന​ങ്ങ​ൾ ഇ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ശി​പ്പി​ക്കും. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്.​പ്ര​വീ​ണ്‍, തൗ​ഫീ​ക്ക് ഇ​സ്മ​യി​ൽ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ഖി​ല ശ​ങ്ക​ർ, അ​ശ്വ​തി കു​ട്ട​പ്പ​ൻ, ജോ​യ്സ് ജോ​സ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.