കാ​ർ​ഷി​ക വി​ള പ്ര​ദ​ർ​ശ​ന​വും സെ​മി​നാ​റും
Friday, November 22, 2019 10:30 PM IST
ക​ണ​യ​ങ്ക​വ​യ​ൽ: പെ​രു​വ​ന്താ​നം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക​ണ​യ​ങ്ക​വ​യ​ൽ ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ർ​ഷി​ക​വി​ള പ്ര​ദ​ർ​ശ​ന​വും മ​ത്സ​ര​വും സെ​മി​നാ​റും നാ​ളെ ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് ര​ജി​സ്ട്രേ​ഷ​ൻ, തു​ട​ർ​ന്ന് വി​ള പ്ര​ദ​ർ​ശ​നം. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന ക​ർ​ഷ​ക സെ​മി​നാ​റി​ന് റി​ട്ട. കൃ​ഷി ഓ​ഫീ​സ​ർ കെ. ​പ​ങ്ക​ജാ​ക്ഷ​ൻ നേ​തൃ​ത്വം​ന​ൽ​കും. മൂ​ന്നി​നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം മോ​ളി ഡോ​മി​നി​ക് ഉ​ദ്ഘാ​ട​നം​ചെ​യ്യും. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബേ​ബി മാ​ത്യു കു​ന്പ​ള​ന്താ​നം അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

ഏ​ല​ശ​രം മു​റി​ച്ചു​ക​ട​ത്തി

ഉ​പ്പു​ത​റ: ച​പ്പാ​ത്ത് മ​രു​തും​പേ​ട്ട​യി​ൽ ഏ​ല​ത്തി​ന്‍റെ ശ​രം മു​റി​ച്ചു​ക​ട​ത്തി​യ​താ​യി പ​രാ​തി. പ​ച്ച​ക്കാ​ട് കൈ​ത​ക്ക​ൽ ജി​നു പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​യി​റ​ക്കി​യ സ്ഥ​ല​ത്തെ ഏ​ല​ത്തി​ന്‍റെ ശ​ര​ങ്ങ​ളാ​ണ് മോ​ഷ്ടി​ച്ച​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ശ​രം വെ​ട്ടി​ക്കൂ​ട്ടി വെ​ച്ച​ശേ​ഷ​മാ​ണ് ക​ട​ത്തി​യ​ത്. ഇ​തി​ൽ ഒ​രു​കൂ​ട്ടം എ​ടു​ക്കാ​ൻ മ​റ​ന്നു​പോ​യി. ഇ​താ​ണ് മോ​ഷ​ണ​വി​വ​രം പു​റ​ത്ത​റി​യാ​ൻ കാ​ര​ണം. അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ശ​രം മു​റി​ച്ചെ​ടു​ത്ത​തി​നാ​ൽ ചെ​ടി​യു​ടെ വി​ള​വു​ത​ന്നെ ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. ഉ​പ്പു​ത​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.