പ​ട്ട​യം കി​ട്ടാ​നാ​യി വീ​ട്ട​മ്മ​മാ​ർ എ​ൽ​എ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Thursday, December 5, 2019 10:27 PM IST
ക​ട്ട​പ്പ​ന: വ​ർ​ഷ​ങ്ങ​ളാ​യി കാ​ത്തി​രു​ന്നി​ട്ടും ത​ങ്ങ​ളു​ടെ സ്ഥ​ല​ത്തി​ന് പ​ട്ട​യം കി​ട്ടാ​ത്ത​തി​നെ​തി​രേ സ​മ​ര​വു​മാ​യി വി​ട്ട​മ്മാ​മാ​ർ. ക​ട്ട​പ്പ​ന എ​ൽ​എ ഓ​ഫീ​സി​ൽ എ​ത്തി​യാ​ണ് കാ​ഞ്ചി​യാ​ർ മേ​പ്പാ​റ പ​തി​സേ​രി​യി​ൽ വി​ലാ​സി​നി, മ​ക്ക​ളാ​യ അ​ന്പി​ളി, മി​നി​ക്കു​ട്ടി എ​ന്നി​വ​രാ​ണ് പ​രാ​തി​യു​മാ​യി ക​ട്ട​പ്പ​ന എ​ൽ​എ ഓ​ഫീ​സി​ൽ എ​ത്തി​യ​ത്.

കാ​ഞ്ചി​യാ​ർ വി​ല്ലേ​ജി​ലെ മേ​പ്പാ​റ​യി​ൽ പ​ത്തോ​ളം പേ​ർ​ക്കാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി പ​ട്ട​യം നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ ഭൂ​മി​ക്ക് ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള സ്ഥ​ല​ങ്ങ​ൾ​ക്ക് പ​ട്ട​യ​മു​ള്ള​പ്പോ​ൾ 2017-ൽ ​അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും പ​ട്ട​യം ന​ൽ​കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് വീ​ട്ട​മ്മ​മാ​രു​ടെ ആ​ക്ഷേ​പം. മേ​പ്പാ​റ​യി​ൽ ഒ​രേ​ക്ക​ർ 10 സെ​ന്‍റു​ള്ള ഒ​രു ബ്ലോ​ക്ക് ആ​യി​ക്കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ന​ട​ന്ന റീ​സ​ർ​വേ​യി​ൽ 10 സെ​ന്‍റ് സ്ഥ​ലം കു​റ​വാ​ണ്. 2017-ൽ 21.5 ​സെ​ന്‍റ് സ്ഥ​ല​ത്തി​നും 5.5 സെ​ന്‍റ് സ്ഥ​ല​ത്തി​നും പ​ട്ട​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യ​താ​ണ്.

2017-ൽ ​അ​പേ​ക്ഷ ന​ൽ​കി​യ​ശേ​ഷം മൂ​ന്നു​ത​വ​ണ ഉ​ദ്യേ​ഗ​സ്ഥ​ർ വ​ന്ന് സ്ഥ​ലം അ​ള​ന്നു​പോ​യ​താ​ണെ​ന്നും വി​ലാ​സി​നി പ​റ​ഞ്ഞു. പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി സ​ർ​വേ​യ്ക്ക് എ​ത്തി​യ​വ​ർ​ക്ക് വാ​ഹ​ന​ചെ​ല​വും കൂ​ടാ​തെ ആ​യി​ര​ക്ക​ണ​ക്കി​നു രൂ​പ കൈ​മ​ട​ക്കാ​യും ന​ൽ​കി​യ​താ​യി വീ​ട്ട​മ്മാ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ പ​ട്ട​യം ന​ൽ​കാ​നു​ള്ള കാ​ല​താ​മ​സം വ​ന്ന​ത് റീ​സ​ർ​വേ​യി​ൽ വ​ന്ന സ്ഥ​ല​ത്തി​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​താ​ണ​ന്നും ഈ ​മാ​സം​ന​ട​ക്കു​ന്ന പ​ട്ട​യ​മേ​ള​യി​ൽ ഇ​വ​ർ​ക്ക് പ​ട്ട​യം ന​ൽ​കു​വാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ​ന്നും ത​ഹ​സി​ൽ​ദാ​ർ പ​റ​ഞ്ഞു.