രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ: വോ​ള​ന്‍റി​യേ​ഴ്സ് ഒ​രു​ക്ക ധ്യാ​നം
Thursday, December 5, 2019 10:27 PM IST
പാ​ലാ: പാ​ലാ രൂ​പ​ത 37-ാമ​ത് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​മാ​യി വോ​ള​ന്‍റി​യേ​ഴ്സി​ന്‍റെ ധ്യാ​നം നാ​ളെ ന​ട​ക്കും.
പാ​ലാ ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ രാ​വി​ലെ 9.30 ന് ​ആ​രം​ഭി​ക്കു​ന്ന ഏ​ക​ദി​ന ഒ​രു​ക്ക ധ്യാനം വൈ​കു​ന്നേ​രം നാ​ലി​നു സ​മാ​പി​ക്കും. തി​രു​വ​ന​ന്ത​പു​രം മൗ​ണ്ട് കാ​ർ​മ​ൽ ടീം ​അം​ഗം ഫാ. ​ആ​ദ​ർ​ശ് കു​ന്പ​ള​ത്ത് ധ്യാ​നം ന​യി​ക്കും. രൂ​പ​ത വി​കാ​രി​ജ​ന​റാ​ൾ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ, ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​വി​ൻ​സെ​ന്‍റ് മൂ​ങ്ങാ​മാ​ക്ക​ൽ, ഫാ. ​മാ​ത്യു തു​രു​ത്തി​പ്പ​ള്ളി​ൽ, ഫാ. ​ജോ​സ​ഫ് മ​ണി​യ​ങ്ങാ​ട്ട്, രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ, ക​രി​സ്മാ​റ്റി​ക് ടീ​മം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ വോ​ള​ന്‍റി​യേ​ഴ്സ് ചെ​യ​ർ​മാ​ൻ ഫാ. ​കു​ര്യ​ൻ മ​റ്റം, ബാ​ബു ത​ട്ടാം​പ​റ​ന്പി​ൽ, സാ​ബു കോ​ഴി​ക്കോ​ട്ട്, സെ​ബാ​സ്റ്റ്യ​ൻ കു​ന്ന​ത്ത്, സ​ണ്ണി പ​ള്ളി​വാ​തു​ക്ക​ൽ, ജോ​ണ്‍​സ​ണ്‍ ത​ട​ത്തി​ൽ, ജോർ​ജു​കു​ട്ടി ഞാ​വ​ള്ളി​ൽ, ത​ങ്ക​ച്ച​ൻ സ്രാ​ന്പി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.