കാ​ന്പ​സ് ഹ​രി​താ​ഭമാക്കാൻ വിദ്യാർഥികൾ
Thursday, December 5, 2019 10:28 PM IST
ക​രി​മ​ണ്ണൂ​ർ: അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന ക​ട​ലാ​സു​ക​ൾ, ചോ​റ്റു​പാ​ത്രം പൊ​തി​ഞ്ഞു കൊ​ണ്ടു വ​രു​ന്ന പ​ത്ര​ക്ക​ട​ലാ​സു​ക​ൾ, മി​ഠാ​യി​ക്ക​ട​ലാ​സു​ക​ൾ എ​ന്നി​വ മാ​ലി​ന്യ കൂ​ന്പാ​ര​മാ​കു​ന്ന​തി​ന്പ്ര​തി​വി​ധി​യു​മാ​യി ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. ചോ​റ്റു​പാ​ത്രം പൊ​തി​ഞ്ഞു കൊ​ണ്ടു വ​രു​ന്ന​തി​ന് ട​വ്വ​ലു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി. പേ​പ്പ​റു​ക​ൾ ക്ലാ​സു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വേ​സ്റ്റ് ബാ​സ്ക്ക​റ്റി​ൽ നി​ക്ഷേ​പി​ച്ച് പു​ന​രു​പ​യോ​ഗ​ത്തി​ന് സാ​ധ്യ​മാ​യ ക​ട​ലാ​സു​ക​ൾ വേ​ർ​തി​രി​ച്ച് വി​ല്പ​ന​യ്ക്കാ​യി ത​യാ​റാ​ക്കി. ഹ​രി​താ​ഭ​മാ​യ കാ​ന്പ​സ് കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സൃ​ഷ്ടി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ചെ​റി​യാ​ൻ ജെ. ​കാ​പ്പ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ ജോ​യി​ക്കു​ട്ടി ജോ​സ​ഫ്, സ്കൗ​ട്ട് ആ​ന്‍റ് ഗൈ​ഡ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ.​സി​ൽ​വി തെ​രേ​സ്, ബി​ജു ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.