തു​ക്കു​പാ​ല​ത്തു​നി​ന്നും കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ നാ​ളെ നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​ക്കും
Thursday, December 5, 2019 10:29 PM IST
നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ല​ത്തു​നി​ന്നും കാ​ണാ​താ​യ ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ സു​ഹൃ​ത്ത് അ​ൻ​ഷാ​ദി​നെ ഇ​ന്നും പെ​ണ്‍​കു​ട്ടി​യെ നാ​ളെ​യും നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​ക്കും. ഒ​ഡീ​ഷ​യി​ലെ ഖ​ണ്ഡ​ഗി​രി​യി​ൽ​നി​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യേ​യും സു​ഹൃ​ത്തി​നേ​യും ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ണ്ടെ​ത്തി​യ​ത്.
ഇ​വ​രെ നെ​ടു​ങ്ക​ണ്ട​ത്തേ​ക്ക് കൊ​ണ്ടു​വ​രാ​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​വി​ടെ എ​ത്തി​യി​രു​ന്നു.
എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി​യെ വ​നി​താ പോ​ലീ​സു​കാ​രോ​ടൊ​പ്പ​മേ അ​യ​യ്ക്കു​ക​യു​ള്ളു എ​ന്ന് ഒ​ഡീ​ഷ പോ​ലീ​സ് ജി​ല്ലാ പൊ​ലീ​സി​നെ അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ വി​മാ​ന​മാ​ർ​ഗം ഖ​ണ്ഡ​ഗി​രി​യി​ൽ എ​ത്തി​ച്ചു. ഇ​ന്ന് വ​നി​താ പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​മാ​യി ഒ​ഡീ​ഷ​യി​ൽ​നി​ന്നും പു​റ​പ്പെ​ടും. അ​ൻ​ഷാ​ദു​മാ​യി പോ​ലീ​സ് യാ​ത്ര​തി​രി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​വ​ർ നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തും.
ന​വം​ബ​ർ 19-നാ​ണ് തൂ​ക്കു​പാ​ല​ത്തു​നി​ന്നും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്നു​ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​രോ​ടൊ​പ്പം ര​ണ്ട് ആ​ണ്‍ സു​ഹൃ​ത്തു​ക്ക​ളും ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.
ഇ​തി​നി​ടെ ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​രി​ൽ​നി​ന്നും അ​ൻ​വ​റി​നെ​യും ഒ​പ്പം​പോ​യ പെ​ണ്‍​കു​ട്ടി​യേ​യും ഒ​ഡീ​ഷ​യി​ലെ ഖ​ണ്ഡ​ഗി​രി​യി​ൽ​നി​ന്നും അ​ൻ​ഷാ​ദി​നെ​യും ഒ​പ്പം​പോ​യ പെ​ണ്‍​കു​ട്ടി​യേ​യും ക​ണ്ടെ​ത്തി. അ​ൻ​വ​റി​നേ​യും പെ​ണ്‍​കു​ട്ടി​യേ​യും ക​ഴി​ഞ്ഞ​ദി​വ​സം നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​ച്ചി​രു​ന്നു. 1500-ൽ ​അ​ധി​കം കി​ലോ​മീ​റ്റ​റാ​ണ് ക​മി​താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് സം​ഘം സ​ഞ്ച​രി​ച്ച​ത്.