ഉ​ള്ളി​ക്കെ​ന്താ​വി​ല... ന​ടി​ച്ചു​കാ​ട്ടി നാ​ട​കി​ന്‍റെ തിയറ്റ​ർ മാ​ർ​ച്ച്
Sunday, December 8, 2019 10:50 PM IST
ക​ട്ട​പ്പ​ന: കേ​ര​ള​ത്തി​ലെ നാ​ട​ക​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ സം​ഘ​ട​ന​യാ​യ നാ​ട​കി​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ളം​ബ​ര​മാ​യി നാ​ട​ക് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന​യി​ൽ തി​യ​റ്റ​ർ മാ​ർ​ച്ച് ന​ട​ന്നു.

നാ​ട​ക ച​മ​യ​ങ്ങ​ളും മു​ഖ​ത്തെ​ഴു​ത്തു​ക​ളും നാ​ട​കാ​ചാ​ര്യന്മാ​ർ​ക്ക് ആ​ദ​ര​വ​ർ​പ്പി​ച്ചു​ള്ള ചി​ത്ര​ങ്ങ​ളു​മാ​യി വ​ർ​ണാ​ഭ​മാ​യി ന​ട​ത്തി​യ മാ​ർ​ച്ച് ക​ട്ട​പ്പ​ന​യ്ക്ക് പു​തി​യൊ​ര​നു​ഭ​വ​മാ​യി.

ക​ട്ട​പ്പ​ന ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​മു​ഖ ന​ട​ൻ ചി​ല​ന്പ​ൻ, ഉ​ള്ളി​ക്കെ​ത്ര​യാ വി​ല, സ​വോ​ള​യ്ക്കെ​ത്ര​യാ വി​ല എ​ന്ന ചോ​ദ്യം ചോ​ദി​ച്ച് സ​മ​കാ​ലീ​ന അ​വ​സ്ഥ ന​ടി​ച്ചു​കാ​ട്ടി മാ​ർ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. "ഞ​ങ്ങ​ൾ നാ​ട​ക​ക്കാ​ർ, നാ​ടി​ന്‍റെ അ​കം കാ​ട്ടി​യ​വ​ർ, അ​നീ​തി​ക്കെ​തി​രേ ശ​ബ്ദി​ക്കു​ന്ന​വ​ർ എ​ന്ന വാ​യ്ത്താ​രി​യോ​ടെ നാ​ട​ക​വും നാ​ടു​മാ​യു​ള്ള പൊ​ക്കി​ൾ​ക്കൊ​ടി ബ​ന്ധം വ​ര​ച്ചു​കാ​ട്ടി. ഗാ​ന്ധി​ജി​യെ വീ​ണ്ടും എ​ന്തി​നു കൊ​ല്ലു​ന്നു, വാ​ള​യാ​ർ തു​ട​ങ്ങി​യ സോ​ളോ നാ​ട​ക​ങ്ങ​ൾ തു​ട​ർ​ന്ന് അ​വ​ത​രി​പ്പി​ച്ചു. പ്ല​ക്കാ​ർ​ഡു​ക​ളും ഉ​യ​ർ​ത്തി , നാ​ട​ക ഗീ​തി​ക​ൾ ആ​ല​പി​ച്ച് ടൗ​ണ്‍ ചു​റ്റി ന​ട​ത്തി​യ മാ​ർ​ച്ച് മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ചോ​ദ്യ​ങ്ങ​ൾ ഭ​യ​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ളെ തു​റ​ന്നു കാ​ണി​ക്കു​ന്ന ല​ഘു നാ​ട​ക​ത്തി​ന്‍റെ അ​വ​ത​ര​ണ​ത്തോ​ടെ സ​മാ​പി​ച്ചു.

ഗാ​ന്ധി സ്ക​്വയ​റി​ലും നാ​ട​ക​മ​വ​ത​രി​പ്പി​ച്ചു. നാ​ട​ക് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കാ​ഞ്ചി​യാ​ർ രാ​ജ​ൻ, ഇ.​ജെ. ജോ​സ​ഫ്, ആ​ർ. മു​ര​ളീ​ധ​ര​ൻ, ന​ടന്മാ​രാ​യ ര​വി​കു​മാ​ർ, സൈ​മ​ണ്‍ സാ​മു​വ​ൽ, അ​നി ഇ​ല​വ​ന്തി​ക്ക​ൽ, എ​ൻ.​വി. മാ​ത്യു, സാ​ബു മു​ട്ട​ത്ത്, ചി​ത്ര​കാ​ര​ൻ ഷാ​ജി ചി​ത്ര, ജോ​ണി ഒ​മേ​ഗ, ക​വി കെ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ, ബാ​ബു പൗ​ലോ​സ്, ജി.​കെ. പ​ന്നാം​കു​ഴി, എം.​സി. ബോ​ബ​ൻ, എ​ൻ.​കെ. രാ​ജ​ൻ, കെ.​പി. ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മൂ​ന്ന് വ​ർ​ഷം മു​ൻ​പ് രൂ​പീ​ക​രി​ക്ക​പ്പെ​ട്ട നാ​ട​കി​ന്‍റ ആ​ദ്യ സം​സ്ഥാ​ന സ​മ്മേ​ള​ന​മാ​ണ് 13, 14, 15 തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന​ത്.
ര​ണ്ടു ദേ​ശീ​യ നാ​ട​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​തി​നി​ധി സ​മ്മേ​ള​നം പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​ൻ എ​ൻ.​എ​സ്. മാ​ധ​വ​നും സ​മാ​പ​ന സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലും ജി​ല്ലാ ക​മ്മി​റ്റി​ക​ളും, മേ​ഖ​ലാ ക​മ്മി​റ്റി​ക​ളും നാ​ട​കി​നു​ണ്ട്.