പാ​ന്പാ​റി​ലെ മ​ണ​ൽ​ക​ട​ത്ത് സ​ബ് ക​ള​ക്ട​ർ പി​ടി​കൂ​ടി
Sunday, December 8, 2019 10:50 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ പാ​ന്പാ​റി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി വാ​രി ക​ട​ത്താ​ൻ ശ്ര​മി​ച്ച 100 അ​ടി മ​ണ​ൽ ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​ൻ നേ​രി​ട്ടെ​ത്തി പി​ടി​കൂ​ടി. മ​ണ​ൽ​വാ​രു​ന്ന ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന 17 തൊ​ഴി​ലാ​ളി​ക​ളെ​യും വാ​ഹ​ന ഉ​ട​മ​യെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മ​ണ​ൽ വാ​രാ​ൻ ഉ​പ​യോ​ഗി​ച്ച മൂ​ന്ന് വ​ള്ള​ങ്ങ​ളും സാ​ധ​ന സാ​മ​ഗ്രി​ക​ളും പി​ക്ക് അ​പ്പ് വാ​ഹ​ന​വും റ​വ​ന്യു, പോ​ലീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി. മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ വേ​ർ​തി​രി​ക്കു​ന്ന പാ​ന്പാ​റി​ൽ കോ​വി​ൽ​ക്ക​ട​വ് ഇ​ല്ലി​ത്തു​റ ഭാ​ഗ​ത്താ​ണ് മ​ണ​ൽ​വാ​ര​ൽ ന​ട​ന്നി​രു​ന്ന​ത്.

സ​ബ് ക​ള​ക്ട​ർ​ക്ക് നേ​രി​ട്ടു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​വി​കു​ള​ത്ത് നി​ന്നും സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ എ​ത്തി​യ സ​ബ് ക​ള​ക്ട​ർ മ​ണ​ൽ വാ​രു​ന്ന സ്ഥ​ലം ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ച്ച ശേ​ഷ​മാ​ണ് പി​ന്നീ​ട് സ്വ​ന്തം വാ​ഹ​ന​ത്തി​ൽ എ​ത്തി മ​ണ​ൽ പി​ടി​കൂ​ടി​യ​ത്.

സ​ബ് ക​ള​ക്ട​റു​ടെ സം​ഘ​ത്തി​ൽ മ​റ​യൂ​ർ എ​സ്ഐ ജി.​അ​ജ​യ​കു​മാ​ർ, ജോ​ളി ജോ​സ​ഫ്, സ​ജി​എം. ജോ​സ​ഫ്, അ​നു​കു​മാ​ർ, ഷി​ഹാ​ബു​ദ്ദീ​ൻ, മ​റ​യൂ​ർ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റു​മാ​രാ​യ അ​നീ​ഷ്, സു​രേ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. പി​ടി​യി​ലാ​യ 18 പേ​രെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു. പി​ടി​ച്ചെ​ടു​ത്ത വ​ള്ള​വും വാ​ഹ​ന​വും സാ​ധ​ന​ങ്ങ​ളും ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.