പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ർ​തൃ​മാ​താ​വി​ന്‍റെ മ​ര​ണം:​ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​തം
Sunday, December 8, 2019 10:50 PM IST
തൊ​ടു​പു​ഴ: വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ർ​തൃ​മാ​താ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. ഇ​ളം​ദേ​ശം ശ്രീ ​മ​ന്ദി​ര​ത്തി​ൽ പ​രേ​ത​നാ​യ രാ​ഘ​വ​പ്പ​ണി​ക്ക​രു​ടെ ഭാ​ര്യ രാ​ജ​മ്മ (86)യു​ടെ മ​ര​ണം മ​ക​ന്‍റെ​യും മ​ക​ളു​ടെ​യും മാ​ന​സി​ക പീ​ഡ​നം മൂ​ല​മാ​ണോ​യെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.
ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ രാ​ജ​മ്മ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽനി​ന്നു ല​ഭി​ച്ച ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ഇ​വ​ർ ത​ന്നെ എ​ഴു​തി​യ​താ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ മാ​ന​സി​ക പീ​ഡ​ന​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ഇ​ന്ന​ലെ വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ​യു​ടേ​യും ഭ​ർ​ത്താ​വ് രാ​ജ​ശേ​ഖ​ര​ന്‍റെ​യും മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് ഇ​ളം​ദേ​ശ​ത്തു​ള്ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​ട്ടി​ൽ രാ​ജ​മ്മ​യെ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മ​ര​ണ​ത്തി​ൽ നാ​ട്ടു​കാ​ർ സം​ശ​യം ഉ​യ​ർ​ത്തി​യ സാ​ഹ​ച​ര്യ​വും കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. കാ​ഞ്ഞാ​ർ സി.​ഐ.​അ​നി​ൽ​കു​മാ​റി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.