ച​ന്പ​ക്കാ​ടി​ലെ ത​രി​ശു​ഭൂ​മി ഇ​നി ക​ര​നെ​ല്ലു​ക​ളു​ടെ വി​ള​ഭൂ​മി
Monday, December 9, 2019 10:27 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ച​ന്പ​ക്കാ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ ത​രി​ശു​ഭൂ​മി വൈ​വി​ധ്യ​ങ്ങ​ളാ​യ ക​ര​നെ​ല്ലു​ക​ളു​ടെ വി​ള​ഭൂ​മി​യാ​ക്കു​വാ​ൻ മൂ​ന്നാ​ർ വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​ക്ക് ആ​രം​ഭ​മാ​യി. പ്രാ​രം​ഭ​മാ​യി 22 ഇ​നം ക​ര​നെ​ല്ലു​ക​ളു​ടെ വി​ത്തു​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​നാ​ണ് തു​ട​ക്കം​കു​റി​ച്ച​ത്.

ആ​ന​മു​ടി ഫോ​റ​സ്റ്റ് ഡ​വ​ല​പ്്മെ​ന്‍റ് ഏ​ജ​ൻ​സി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ച​ന്പ​ക്കാ​ട് ഇ​ക്കോ ഡ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി​യാ​ണ് പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ല്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മൂ​ന്നാ​ർ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ആ​ർ. ല​ക്ഷ്മി​യും മ​റ​യൂ​ർ സാ​ൻ​ഡ​ൽ ഡി​വി​ഷ​ൻ ഡി​എ​ഫ്ഒ ബി. ​ര​ഞ്ജി​ത്തും ചേ​ർ​ന്ന് ന​ട​ത്തി.

തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യ നാ​ഷ​ണ​ൽ ബ്യൂ​റോ ഓ​ഫ് പ്ലാ​ന്‍റ് ജ​ന​റ്റി​ക് റി​സോ​ഴ്സി​ൽ​നി​ന്നു​മാ​ണ് കേ​ര​ള​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​ന്യം​നി​ന്നു​പോ​യ ക​ര​നെ​ല്ലു​ക​ളു​ടെ വി​ത്തു​ക​ൾ ല​ഭി​ച്ച​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റും ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജു​മാ​യ ഡോ. ​ജോ​ണ്‍ ജോ​സ​ഫ്, ഡോ. ​ല​ത എ​ന്നി​വ​ർ ച​ന്പ​ക്കാ​ട് കു​ടി​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​വു​മാ​യി രം​ഗ​ത്തു​ണ്ട്.

അ​ട്ട​പ്പാ​ടി, വ​യ​നാ​ട് തു​ട​ങ്ങി കേ​ര​ള​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കൃ​ഷി​ചെ​യ്തു​വ​ന്നി​രു​ന്ന ത​ന​ത് ക​ര​നെ​ല്ല് വി​ത്തു​ക​ളാ​ണ് ഇ​വി​ടെ നെ​ല്ല് കൃ​ഷി വ്യാ​പ​ന​ത്തി​നാ​യി വി​ത​യ്ക്കു​ന്ന​ത്. ക​റു​ത്ത ന​വ​ര, കീ​രി​പ്പ​ല്ല​ൻ, അ​ന്പ​ലാ​ട​ൻ, മു​ണ്ടോ​ട​ൻ, വെ​ള്ള കൊ​യ്ല, കാ​ര കോ​ഴി​വാ​ല​ൻ, പു​ല​രി​ക്ക​രു, എ​രി​നെ​ല്ല്, ചെ​ന്ന​ല്ല്, തൂ​പി​നെ​ല്ല്, ക​റു​ത്ത ചോ​മ​ൻ, ചോ​മ​ൻ, വെ​ളു​ത്ത അ​ടി​ച്ചാ​ൻ, പെ​രു​വ​യ​ൻ, ഭൂ​ത​ക്കാ​ളി, കീ​രി പൂ​ന്ത​ട, വെ​ളു​ത്ത ന​വ​ര, പെ​രു​വ​ഴ, വെ​ളു​ത്ത കൊ​യ്യാ​ലാ, ചെ​ന്പാ​വൂ, ന​വ​ര, ന​വ​ര (സ്ട്രോ) ​എ​ന്നീ ഇ​ന​ങ്ങ​ളു​ടെ വി​ത്തു​ക​ളു​ടെ ഉ​ത്പാ​ദ​ന​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു വ​ന​മേ​ഖ​ല​യി​ൽ ഇ​ത്ര​യും ത​ര​ത്തി​ലു​ള്ള ക​ര​നെ​ല്ലു​ക​ളു​ടെ കൃ​ഷി വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന​ത്.