കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല രാ​ജ്യ​ത്തി​നു മാ​തൃ​ക​യാ​യി: മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​ൻ
Monday, December 9, 2019 10:29 PM IST
അ​ടി​മാ​ലി: രാ​ജ്യ​ത്ത് മ​റ്റൊ​രി​ട​ത്തും ഇ​ല്ലാ​ത്ത​വി​ധം കേ​ര​ള​ത്തി​ൽ സ​ഹ​ക​ര​ണ മേ​ഖ​ല ശ​ക്തി​പ്പെ​ട്ടെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​ൻ. കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഇ​ടു​ക്കി ജി​ല്ലാ​ത​ല ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ അ​ടി​മാ​ലി​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​മാ​ണ് ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ൽ മ​ത്സ​രി​ക്കാ​ൻ കേ​ര​ള ബാ​ങ്കി​ന് ക​രു​ത്തു​ന​ൽ​കു​ന്ന​ത്. കേ​ര​ള ബാ​ങ്കു​മാ​യി അ​ക​ന്നു​നി​ൽ​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ല വൈ​കാ​തെ സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ അ​ന​ന്ത​സാ​ധ്യ​ത​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. പ​ല ദേ​ശീ​യ ബാ​ങ്കു​ക​ളും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലേ​ക്ക് പോ​കു​ന്ന സ്വ​ഭാ​വം കാ​ണി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. 700-ഓ​ളം ബ്രാ​ഞ്ചു​ക​ളാ​ണ് കേ​ര​ള ബാ​ങ്കി​നു​ള്ള​ത്. വ​ലി​യ സാ​ന്പ​ത്തി​ക മൂ​ല​ധ​ന​മു​ള്ള ബാ​ങ്കാ​യി കേ​ര​ള ബാ​ങ്ക് മാ​റും. പ്രൈ​മ​റി ബാ​ങ്കു​ക​ൾ​ക്ക് ഏ​താ​വ​ശ്യ​ത്തി​നും ബ​ന്ധ​പ്പെ​ടാ​വു​ന്ന ബാ​ങ്കാ​ക്കി കേ​ര​ള ബാ​ങ്കി​നെ മാ​റ്റു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
സ്വ​ന്ത​മാ​യൊ​രു ബാ​ങ്കി​ല്ലെ​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ ദൗ​ർ​ബ​ല്യ​മാ​യി​രു​ന്നെ​ന്നും കേ​ര​ള ബാ​ങ്കി​ന്‍റെ രൂ​പീ​ക​ര​ണ​ത്തോ​ടെ ആ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യെ​ന്നും യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി പ​റ​ഞ്ഞു.
അ​ടി​മാ​ലി കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു കേ​ര​ളാ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഇ​ടു​ക്കി ജി​ല്ലാ​ത​ല ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​രു​ന്ന​ത്.
നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച കെ​യ​ർ ഹോ​മി​ന്‍റെ താ​ക്കോ​ൽ​ദാ​നം ച​ട​ങ്ങി​ൽ മ​ന്ത്രി നി​ർ​വ​ഹി​ച്ചു. എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ സ​മ്മേ​ള​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ടു​ക്കി ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ എ​സ്. ഷേ​ർ​ളി, ഇ​ടു​ക്കി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​എ​സ്. കു​ഞ്ഞു​മു​ഹ​മ്മ​ദ്, ഇ​ടു​ക്കി ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ എം.​കെ. സു​രേ​ഷ്, കേ​ര​ള ബാ​ങ്ക് ഇ​ടു​ക്കി ഇ​ൻ​ചാ​ർ​ജ് എ.​ആ​ർ. രാ​ജേ​ഷ്, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഭൂ ​വി​നി​യോ​ഗ നിയന്ത്രണ ഉ​ത്ത​ര​വ് സാ​ധാ​ര​ണ​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ

അ​ടി​മാ​ലി: ഇ​ടു​ക്കി ജി​ല്ല​യെ സം​ബ​ന്ധി​ച്ചി​റ​ങ്ങി​യ ഭൂ ​ഉ​ത്ത​ര​വ് സാ​ധാ​ര​ണ​ക്കാ​രെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. ആ​രോ​ടും ആ​ലോ​ചി​ക്കാ​തെ​യാ​ണ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യെ​തെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നും ഉ​ത്ത​ര​വി​ന്‍റെ ഉ​ള്ള​ട​ക്കം മ​ന​സി​ലാ​ക്കാ​തെ​യാ​ണ് ഉ​ത്ത​ര​വ് വി​വാ​ദ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
വ​ട്ട​വ​ട വി​ല്ലേ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള ഭൂ​മി കൈ​യേ​റ്റ വി​ഷ​യ​ത്തി​ൽ ആ​വ​ശ്യ​മാ​യി​വ​ന്നാ​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
സം​സ്ഥാ​ന​ത്തെ പ്ര​ഥ​മ മോ​ഡ​ൽ പ​ഞ്ചാ​യ​ത്താ​യ വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തി​ലെ മാ​തൃ​കാ​ഗ്രാ​മം പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ​ത്തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന ദേ​വി​കു​ളം സ​ബ്ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. സ​ബ്ക​ള​ക്ട​ട​റു​ടെ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ലേ​ക്ക് വ​ന്നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
അ​ടി​മാ​ലി​യി​ൽ കേ​ര​ള ബാ​ങ്കി​ന്‍റെ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി.