ഡി​സി സ്കൂ​ളിൽ മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ്
Monday, December 9, 2019 10:30 PM IST
തൊ​ടു​പു​ഴ: ഡി​സി സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര മാ​നേ​ജ്മെ​ന്‍റ് ക​ലോ​ത്സ​വ​മാ​യ ലൂ​മി​ന​സ് - 2019 13, 14 തീ​യ​തി​ക​ളി​ൽ വാ​ഗ​മ​ണ്‍ ഡി​സി കോ​ള​ജി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
വി​വി​ധ മാ​നേ​ജ്മെ​ന്‍റ് ഗെ​യി​മു​ക​ളാ​യ ബെ​സ്റ്റ് മാ​നേ​ജ​ർ, ബെ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ടീം, ​മാ​ർ​ക്ക​റ്റിം​ഗ് ഗെ​യിം, എ​ച്ച് ആ​ർ ഗെ​യിം, ഫി​നാ​ൻ​സ് ഗെ​യിം, കൊ​റി​യോ ഡാ​ൻ​സ് മ​ത്സ​രം, തീം ​ഷോ, ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം എ​ന്നി​വ ന​ട​ത്തും. നാ​ലു​ല​ക്ഷം രൂ​പ​യാ​ണ് സ​മ്മാ​ന​ത്തു​ക. 13ന് ​ക​ലാ​വി​രു​ന്നി​ൽ എ​ൻ ആ​ൻ​ഡ് ജെ ​ബാ​ൻ​ഡ് ടീ​മി​ന്‍റെ ബാ​ൻ​ഡ് പെ​ർ​ഫോ​മ​ൻ​സും എ​ൻ ജി ​പ്രൊ​ജ​ക്റ്റ് ബാ​ൻ​ഡ് പെ​ർ​ഫോ​മ​ൻ​സും പ​തി​നാ​ലി​ന് ബെ​ൽ​ജി​യം സ്വ​ദേ​ശി​യാ​യ ആ​ർ​ട്ടി​സ്റ്റ് റോ​മി​യോ ബ്ലാ​ഗോ ന​യി​ക്കു​ന്ന സ​ണ്‍​ബേ​ണ്‍ ഡി​ജെ​യും ന​ട​ക്കും. 13ന് ​രാ​വി​ലെ 10ന് ​പ്ര​ധാ​ന​വേ​ദി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സി​നി​മാ​താ​രം ആ​ന്‍റ​ണി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​ർ​ക്കി​ടെ​ക്ച​ർ പ്രി​ൻ​സി​പ്പ​ൽ ജോ​ർ​ജ് എ​ബ്ര​ഹാം, ഷാ​രോ​ണ്‍ ലി​യൂ, റി​സ് വാ​ൻ ബാ​ബു, മു​ഹ​മ്മ​ദ് സാ​ഹ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.