പാ​ലാ ക​ർ​ഷ​ക മ​ഹാ​സം​ഗ​മം: അ​​ഞ്ചു കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ക​​ർ​​ഷ​​ക​​ർ മ​​തി​​ൽ തീ​​ർ​​ക്കും
Tuesday, December 10, 2019 10:58 PM IST
കോ​​ട്ട​​യം: കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​യോ​​ടും ക​​ർ​​ഷ​​ക​​രോ​​ടു​​മു​​ള്ള അ​​വ​​ഗ​​ണ​​ന​​യ്ക്കെ​​തി​​രെ​​യും അ​​വ​​കാ​​ശ സം​​ര​​ക്ഷ​​ണ​​ത്തി​​നു​​മാ​​യി പാ​​ലാ രൂ​​പ​​ത പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​നു ക​​ർ​​ഷ​​ക​​രെ അ​​ണി​​നി​​ര​​ത്തി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ക​​ർ​​ഷ​​ക മ​​ഹാ​​സം​​ഗ​​മ​​ത്തി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്നു.

14ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു പാ​​ലാ​​യി​​ലാ​​ണു ക​​ർ​​ഷ​​ക​​ർ സം​​ഘ​​ടി​​ക്കു​​ന്ന​​ത്. തോ​​ട്ടം പു​​ര​​യി​​ടം പ്ര​​ശ്നം ഉ​​ൾ​​പ്പെ​​ടു​​ന്ന ഭൂ​​സം​​ര​​ക്ഷ​​ണം, നാ​​ണ്യ​​വി​​ള വി​​ല​​സു​​ര​​ക്ഷ, റ​​ബ​​റി​​നു കി​​ലോ​​യ്ക്ക് 250 രൂ​​പ​​യു​​ടെ വി​​ല​​സ്ഥി​​ര​​ത, ക​​ർ​​ഷ​​ക​​ർ​​ക്ക് പ്ര​​തി​​മാ​​സം പ​​തി​​നാ​​യി​​രം രൂ​​പ പെ​​ൻ​​ഷ​​ൻ, മ​​നു​​ഷ്യ​​നും കാ​​ർ​​ഷി​​ക​​വി​​ള​​ക​​ൾ​​ക്കും വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നു സം​​ര​​ക്ഷ​​ണം തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തി​​യാ​​ണു ക​​ർ​​ഷ​​ക​​സം​​ഗ​​മം.

സം​​ഗ​​മ​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ക​​ത്തീ​​ഡ്ര​​ൽ മൈ​​താ​​നം, കൊ​​ട്ടാ​​ര​​മ​​റ്റം ജം​​ഗ്ഷ​​ൻ, മാ​​ർ​​ക്ക​​റ്റ് ജം​​ഗ്ഷ​​ൻ, കി​​ഴ​​ത​​ടി​​യൂ​​ർ പ​​ള്ളി ജം​​ഗ്ഷ​​ൻ, ളാ​​ലം പാ​​ലം ജം​​ഗ്ഷ​​ൻ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി ക​​ർ​​ഷ​​ക​​ർ മ​​നു​​ഷ്യ​​മ​​തി​​ൽ തീ​​ർ​​ക്കും. തു​​ട​​ർ​​ന്ന് പാ​​ലാ രൂ​​പ​​ത​​യി​​ലെ വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളു​​ടെ ബാ​​ന​​റി​​നു പി​​ന്നി​​ൽ അ​​ണി​​നി​​ര​​ന്നു കു​​രി​​ശു​​പ​​ള്ളി ക​​വ​​ല​​യി​​ലേ​​ക്ക് റാ​​ലി​​യാ​​യി മാ​​ർ​​ച്ച് ചെ​​യ്യും.ക​​ത്തീ​​ഡ്ര​​ൽ മൈ​​താ​​നി​​യി​​ൽ ക​​ത്തീ​​ഡ്ര​​ൽ ഇ​​ട​​വ​​ക​​യു​​ടെ കീ​​ഴി​​ലു​​ള്ള പ​​ള്ളി​​ക​​ളി​​ലെ​​യും വി​​ള​​ക്കു​​മാ​​ടം, മ​​ല്ലി​​ക​​ശേ​​രി ഇ​​ട​​വ​​ക​​യി​​ലെ​​യും ക​​ർ​​ഷ​​ക​​ർ അ​​ണി​​നി​​ര​​ക്കും.

കു​​റ​​വി​​ല​​ങ്ങാ​​ട്, മു​​ട്ടു​​ചി​​റ, ക​​ടു​​ത്തു​​രു​​ത്തി, കോ​​ത​​ന​​ല്ലൂ​​ർ, ചേ​​ർ​​പ്പു​​ങ്ക​​ൽ ഫൊ​​റോ​​ന​​ക​​ളു​​ടെ കീ​​ഴി​​ലു​​ള്ള ഇ​​ട​​വ​​ക​​ക​​ളി​​ൽ നി​​ന്നു​​ള്ള​​വ​​ർ കൊ​​ട്ടാ​​ര​​മ​​റ്റം ജം​​ഗ്ഷ​​നി​​ലും ഇ​​ല​​ഞ്ഞി, രാ​​മ​​പു​​രം ഫൊ​​റോ​​ന​​ക​​ളി​​ലെ ഇ​​ട​​വ​​ക​​ക​​ളി​​ൽ നി​​ന്നു​​ള്ള​​വ​​രും പാ​​ലാ ളാ​​ലം പ​​ഴ​​യ​​പ​​ള്ളി, പു​​തി​​യ​​പ​​ള്ളി, വ​​ല​​വൂ​​ർ, കു​​ട​​ക്ക​​ച്ചി​​റ ഇ​​ട​​വ​​ക​​ക​​ളി​​ൽ നി​​ന്നു​​ള്ള ക​​ർ​​ഷ​​ക​​രും മാ​​ർ​​ക്ക​​റ്റ് ജം​​ഗ്ഷ​​നി​​ലും മ​​തി​​ൽ തീ​​ർ​​ക്കും.

കി​​ഴ​​ത​​ടി​​യൂ​​ർ ബൈ​​പാ​​സി​​ൽ പ​​ള്ളി ജം​​ഗ്ഷ​​നി​​ൽ മൂ​​ല​​മ​​റ്റം, തു​​ട​​ങ്ങ​​നാ​​ട്, ക​​ട​​നാ​​ട്, പ്ര​​വി​​ത്താ​​നം ഫൊ​​റോ​​ന​​ക​​ളി​​ൽ​​നി​​ന്നു​​ള്ള​​വ​​ർ ഒ​​രു​​മി​​ക്കും. ളാ​​ലം പാ​​ലം ജം​​ഗ്ഷ​​നി​​ൽ തീ​​ർ​​ക്കു​​ന്ന ക​​ർ​​ഷ​​ക മ​​തി​​ലി​​ൽ കൂ​​ട്ടി​​ക്ക​​ൽ, പൂ​​ഞ്ഞാ​​ർ, തീ​​ക്കോ​​യി, അ​​രു​​വി​​ത്തു​​റ, ഭ​​ര​​ണ​​ങ്ങാ​​നം ഫൊ​​റോ​​ന​​ക​​ളു​​ടെ കീ​​ഴി​​ലു​​ള്ള ഇ​​ട​​വ​​ക​​ക​​ളി​​ലെ ക​​ർ​​ഷ​​ക​​ർ അ​​ണി​​നി​​ര​​ക്കും.