എം​എ​ൽ​എ ചോ​ദി​ച്ചു; മ​ന്ത്രി അ​നു​വ​ദി​ച്ചു
Tuesday, December 10, 2019 11:01 PM IST
ക​ട്ട​പ്പ​ന: ഭാ​ഗി​ക​മാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ക​ട്ട​പ്പ​ന മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ തു​ട​ർ​നി​ർ​മാ​ണ​ങ്ങ​ൾ​ക്കാ​യി തു​ക അ​നു​വ​ദി​ക്കാ​മെ​ന്ന് റ​വ​ന്യു മ​ന്ത്രി. സി​വി​ൽ സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ തു​ക ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.

അ​ഞ്ചു​കോ​ടി രൂ​പ​യാ​ണ് പ്രാ​ഥ​മി​ക​മാ​യി മി​നി സി​വി​ൽ സ്റ്റേ​ഷ​നാ​യി അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഈ ​തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് സി​വി​ൽ സ്റ്റേ​ഷ​ന്‍റെ 318 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള അ​ടി​സ്ഥാ​ന ത​റ​യി​ൽ 936-ഉം 955-​ഉം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ ര​ണ്ടു​നി​ല​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ര​ണ്ടു നി​ല​ക​ൾ​കൂ​ടി​യാ​ണ് പ്ലാ​നി​ലു​ള്ള​ത്.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് നാ​ലു സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. സി​വി​ൽ​സ്റ്റേ​ഷ​ൻ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ക​ട്ട​പ്പ​ന​യി​ൽ വാ​ട​ക​ക്കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 18 ഓ​ഫീ​സു​ക​ൾ ഇ​വി​ടേ​ക്കു മാ​റ്റും. നി​ല​വി​ൽ ഒ​ന്നാം​നി​ല വാ​ഹ​ന പാ​ർ​ക്കിം​ഗി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മു​ക​ളി​ല​ത്തെ ര​ണ്ടു​നി​ല​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ 10 കോ​ടി രൂ​പ​യു​ടെ പ്ലാ​ൻ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.