ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു
Tuesday, December 10, 2019 11:03 PM IST
മ​റ​യൂ​ർ: മൂ​ന്നാ​ർ - മ​റ​യൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു. യാ​ത്ര​ക്കാ​രാ​യ കു​ട്ടി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. പ​ഴ​നി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​പോ​യ ബ​സും ത​ല​യാ​റി​ൽ​നി​ന്നും മൂ​ന്നു സ്കൂ​ൾ കു​ട്ടി​ക​ളെ ക​യ​റ്റി​വ​ന്ന കാ​റു​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.15-ന് ​ത​ല​യാ​റി​ൽ കൂ​ട്ടി​യി​ടി​ച്ച​ത്.

കാ​റി​ന്‍റെ മു​ൻ​വ​ശം ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ട​യ​റി​ന് പി​ൻ​വ​ശ​ത്താ​യി ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ മു​ൻ​വ​ശം ത​ക​ർ​ന്നെ​ങ്കി​ലും ഡ്രൈ​വ​റി​നും കു​ട്ടി​ക​ൾ​ക്കും പ​രി​ക്കേ​റ്റി​ല്ല. ഒ​രു മ​ണി​ക്കൂ​റോ​ളം സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.