വീ​സ ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Tuesday, December 10, 2019 11:05 PM IST
രാ​ജാ​ക്കാ​ട്: വീസ ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി​ക്കാ​യി രാ​ജാ​ക്കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​ന​ഡ​യി​ൽ ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത ക​ട്ട​പ്പ​ന വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി​നി സി​നി ജോ​ർ​ജി​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ അ​ടി​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി രാ​ജാ​ക്കാ​ട് പോ​ലീ​സി​ന് നി​ർ​ദേ​ശം​ന​ൽ​കി.

രാ​ജാ​ക്കാ​ട് പ​ന്നി​യാ​ർ​കൂ​ട്ടി നി​വാ​സി​ക​ളാ​യ ചു​ന​യ​മ്മാ​ക്ക​ൽ ജി​യോ കു​ര്യ​ൻ, ചി​റ്റേ​ഴ​ത്ത് പ്ര​ശാ​ന്ത്, മൈ​ലാ​ടൂ​ർ ബി​ന്‍റു സി​ബി എ​ന്നി​വ​രി​ൽ​നി​ന്നും വ്യാ​ജ​വി​സ​യും മ​റ്റു രേ​ഖ​ക​ളും ന​ൽ​കി 9,80,000 രൂ​പ ത​ട്ടി​ച്ചെ​ടു​ത്ത​താ​യ പ​രാ​തി​യി​ലാ​ണ് സി​നി ജോ​ർ​ജ് എ​ന്നു​വി​ളി​ക്കു​ന്ന അ​ന്ന​മ്മ ജോ​ർ​ജി​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ അ​ടി​മാ​ലി ജു​ഡി​ഷൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ടി.​കെ. അ​നി​രു​ദ്ധ​ൻ ഉ​ത്ത​ര​വി​ട്ട​ത്. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള രാ​ജാ​ക്കാ​ട് എ​സ്ഐ പി.​ഡി. അ​നൂ​പ്മോ​ൻ പ​റ​ഞ്ഞു. പ്ര​തി പ​റ​ഞ്ഞ​തി​ൻ​പ്ര​കാ​രം പ​രാ​തി​ക്കാ​ർ കാ​ന​ഡ​യി​ലേ​ക്ക് പോ​കു​ന്ന​തി​ന്ന​തി​നാ​യി ദോ​ഹ​യി​ൽ എ​ത്തി ഒ​രു​മാ​സ​ത്തോ​ളം താ​മ​സി​ച്ചു.

എ​ന്നാ​ൽ വ്യാ​ജ വീസ​യാ​യ​തി​നാ​ൽ കാ​ന​ഡ​യ്ക്ക് പോ​കാ​ൻ സാ​ധി​ക്കാ​തെ മ​ട​ങ്ങി​പ്പോ​രു​ക​യാ​യി​രു​ന്നു. പ്ര​തി ഇ​ടു​ക്കി ജി​ല്ല​യി​ലെ 66-ഓ​ളം ആ​ളു​ക​ളെ സ​മാ​ന​രീ​തി​ൽ വ​ഞ്ചി​ച്ച് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യ​താ​യി പ​രാ​തി​യു​ണ്ട്.