നി​വേ​ദ​നം ന​ൽ​കി
Wednesday, December 11, 2019 10:47 PM IST
ക​ട്ട​പ്പ​ന: 1964-ലെ ​ഭൂ​മി പ​തി​വ് ച​ട്ട​ങ്ങ​ളി​ലും 1993-ലെ ​പ്ര​ത്യേ​ക ച​ട്ട​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ​വ​രു​ത്തി ജി​ല്ല​യി​ലെ ഭൂ​മി​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ച്ച് ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റ​വ​ന്യു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന് ക​ട്ട​പ്പ​ന മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ നി​വേ​ദ​നം ന​ൽ​കി. ക​ട്ട​പ്പ​ന​യി​ലെ ഷോ​പ് സൈ​റ്റു​ക​ൾ​ക്ക് പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സ്, ട്ര​ഷ​റ​ർ സാ​ജ​ൻ കു​ന്നേ​ൽ, വൈ​സ്പ്ര​സി​ഡ​ന്‍റ് സി​ബി വ​ർ​ക്കി, സെ​ക്ര​ട്ട​റി പി.​കെ. ജോ​ഷി എ​ന്നി​വ​രാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

കാ​ഷ് അ​വാ​ർ​ഡു ന​ൽ​കും

നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ സം​ഘം അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു​വാ​ങ്ങി​യ ര​ണ്ടു​പേ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും. അ​പേ​ക്ഷ​ക​ർ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ കോ​പ്പി​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് സ​ഹി​തം 20-നു​മു​ന്പ് അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.