മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കും
Wednesday, December 11, 2019 10:47 PM IST
നെ​ടു​ങ്ക​ണ്ടം: വ​ലി​യ​തോ​വാ​ള സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​വ​രെ​യും സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ എ ​ഗ്രേ​ഡ് ല​ഭി​ച്ച​വ​രെ​യും ആ​ദ​രി​ക്കും. എ ​പ്ല​സ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ കോ​പ്പി, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ​യും ക​ലോ​ത്സ​വ ഗ്രേ​ഡ് ല​ഭി​ച്ച​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കോ​പ്പി​യും ഫോ​ട്ടോ​യും ബാ​ങ്കി​ന്‍റെ ബ്രാ​ഞ്ചു​ക​ളി​ൽ 15-നു​മു​ന്പ് ഏ​ൽ​പി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി
ഇ​ട​പെ​ട​ണ​മെ​ന്ന്

പീ​രു​മേ​ട്: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ന്പ​ള വ​ർ​ധ​ന​വ് ന​ട​പ്പി​ലാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് എ​ച്ച്ആ​ർ​പി​ഇ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു. പാ​ന്പ​നാ​റി​ൽ ന​ട​ന്ന തൊ​ഴി​ലാ​ളി സം​ഗ​മം ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദ​ഹം.
വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം. ​ഷാ​ഹു​ൽ ഹ​മീ​ദ്, പി.​എം. വ​ർ​ക്കി, പി.​ടി. വ​ർ​ഗീ​സ്, ജി. ​മ​ഹേ​ന്ദ്ര​ൻ, കെ.​എ​ൻ. ന​ജീ​ബ്, മ​നോ​ജ് രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും ന​ട​ത്തി.