വി​ശ്വാ​സസം​ര​ക്ഷ​ണ സ​മ്മേ​ള​നം
Wednesday, December 11, 2019 10:48 PM IST
അ​ടി​മാ​ലി: കോ​ത​മം​ഗ​ല​ത്തെ മ​ത​മൈ​ത്രി സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് 14-ന് ​അ​ടി​മാ​ലി​യി​ൽ ഹൈ​റേ​ഞ്ച് മേ​ഖ​ല വി​ശ്വാ​സ സം​ര​ക്ഷ​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഹൈ​റേ​ഞ്ച് മേ​ഖ​ല മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ലി​യാ​സ് മോ​ർ യൂ​ലി​യോ​സ് അ​റി​യി​ച്ചു.
കോ​ട​തി വി​ധി​യു​ടെ മ​റ​വി​ൽ കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ പ​ള്ളി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം കൈ​യ​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ചാ​ണ്് അ​ടി​മാ​ലി​യി​ൽ സ​ത്യ​മേ​വ​ജ​യ​തേ എ​ന്ന പേ​രി​ൽ ഹൈ​റേ​ഞ്ച് മേ​ഖ​ലാ വി​ശ്വാ​സ സം​ര​ക്ഷ​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഹൈ​റേ​ഞ്ചി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ക്കും. സാ​മൂ​ഹി​ക സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കാ​നോ​നി​ക സ​ന്ദ​ർ​ശ​നം

കു​മ​ളി: അ​മ​രാ​വ​തി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ 14, 15 തീ​യ​തി​ക​ളി​ൽ കാ​നോ​നി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്ന് പ​ള്ളി വി​കാ​രി ഫാ. ഡൊമി​നി​ക് അ​യ​ലൂ​പ്പ​റ​ന്പി​ൽ അ​റി​യി​ച്ചു. 15-ന് ​രാ​വി​ലെ ഏ​ഴി​ന് മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഫൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, സെ​മി​ത്തേ​രി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് പു​തു​താ​യി നി​ർ​മി​ച്ച കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ന്‍റെ വെ​ഞ്ച​രി​പ്പ്. പൊ​തു​യോ​ഗ​ത്തി​നു​ശേ​ഷം കി​ട​പ്പു​രോ​ഗി​ക​ളേ​യും മാ​ർ പു​ളി​ക്ക​ൽ സ​ന്ദ​ർ​ശി​ക്കും.