ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു
Friday, December 13, 2019 10:31 PM IST
ചെറുതോണി: വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച ഹ​രി​ത സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി സ​ർ​വേ ന​ട​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​രു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ൽ ഏ​താ​നും നാ​ളു​ക​ളാ​യി സ​ജീ​വ​മ​ല്ലാ​തി​രു​ന്ന പ​ദ്ധ​തി ഈ​മാ​സം വീ​ണ്ടും പു​ന​രാ​രം​ഭി​ക്കും.
ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഓ​രോ​മാ​സ​വും വീ​ടു​ക​ളി​ൽ​നി​ന്നും 30 രൂ​പ​യും ക​ട​ക​ൾ, മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ 50 മു​ത​ൽ 150 രൂ​പ​വ​രെ​യും ന​ൽ​ക​ണം. പാ​ഴ് വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച് സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം​ക​ഴി​ഞ്ഞു.
വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ കൂ​ടി​യ ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മേ​രി പ്ര​ഭ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ പ്ര​തി​നി​ധി​ക​ളാ​യ ജ​ല​ജ, അ​ഖി​ല, കു​ടും​ബ​ശ്രീ ബ്ലോ​ക്ക് അം​ഗം കെ.​കെ. സി​ജി, ഹ​രി​ത​സ​ഹാ​യ സ്ഥാ​പ​ന​മാ​യ എ​സ്ഇ​യു​എ​ഫ് പ്ര​തി​നി​ധി​ക​ൾ, ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.