മ​ക​ന്‍റെ കൈ ​ത​ല്ലിയൊടി​ച്ച പി​ടി​കി​ട്ടാ​പ്പു​ള്ളി കു​ടു​ങ്ങി
Friday, December 13, 2019 10:31 PM IST
നെടുങ്കണ്ടം: ഏ​ല​ത്ത​ട്ട​കൊ​ണ്ട് പ​ത്താം​ക്ലാ​സു​കാ​ര​നാ​യ മ​ക​ന്‍റെ കൈ ​ത​ല്ലി​യൊ​ടി​ച്ച പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ പി​താ​വി​നെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. 12-ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പ​ത്തി​നി​പ്പാ​റ ത​ണ്ണി​മ​ല​യി​ൽ ബോം​ബ് മോ​ഹ​ന​ൻ എ​ന്നു​വി​ളി​ക്കു​ന്ന മോ​ഹ​ന​നെ(59)​യാ​ണ് പോ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് വീ​ട്ടി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് മോ​ഹ​ന​ൻ മ​ക​ന്‍റെ കൈ ​ത​ല്ലി​യൊ​ടി​ക്കു​ക​യും ഭാ​ര്യ​യെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ത്. തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​നി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കു​ട്ടി​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ച​തി​നും ഭാ​ര്യ​യെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ലും പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​ലീ​സ് പ​ല​ത​വ​ണ ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.
ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്നും മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ഇ​യാ​ൾ ശ്ര​മി​ച്ചി​രു​ന്നു. ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് വീ​ണ്ടും വ​ല​വി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​യാ​ൾ പ​ത്തി​നി​പ്പാ​റ​യി​ൽ എ​ത്തി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ തൂ​ക്കു​പാ​ലം ബി​വ്റേ​ജ​സ് ഒൗ​ട്ട്‌ലെറ്റി​നു സ​മീ​പ​ത്തു​നി​ന്നും നെ​ടു​ങ്ക​ണ്ടം സി​ഐ സി. ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നു​നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സു​ൾ​പ്പ​ടെ മോ​ഹ​ന​നെ​തി​രേ 12-ഓ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് പ​റ​ഞ്ഞു. കേ​സു​ക​ളു​ടെ വി​ചാ​ര​ണ​യ്ക്ക് ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രേ കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ആ​റു മാ​സ​ത്തി​ന​കം പ്ര​തി വീ​ണ്ടും മ​റ്റേ​തെ​ങ്കി​ലും കു​റ്റ​കൃ​ത്യം ആ​വ​ർ​ത്തി​ച്ചാ​ൽ വി​ചാ​ര​ണ കൂ​ടാ​തെ ത​ട​വി​ലാ​ക്കാ​നു​ള്ള ക​രു​ത​ൽ നി​യ​മം ചു​മ​ത്തി​യാ​ണ് പ്ര​തി​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു​ചെ​യ്തു.