യാ​ക്കോ​ബാ​യ സ​ഭ​യു​ടെ വി​ശ്വാ​സ പ്ര​ഖ്യാ​പ​ന റാ​ലി ഇ​ന്ന് അ​ടി​മാ​ലി​യി​ൽ
Friday, December 13, 2019 10:31 PM IST
തൊ​ടു​പു​ഴ:​യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യ്ക്കുനേരേ നീ​തി​നി​ഷേ​ധ​ത്തി​നെ​തി​രേ മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭാ വി​ശ്വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സ പ്ര​ഖ്യാ​പ​ന റാ​ലി ഇ​ന്ന് അ​ടി​മാ​ലി​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് എ​സ്എ​ൻ​ഡി​പി ജം​ഗ്ഷ​നി​ൽ നി​ന്നു റാ​ലി ആ​രം​ഭി​ക്കും.
സ​മ്മേ​ള​നം യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ട്ര​സ്റ്റി ജോ​സ​ഫ് മാ​ർ ഗ്രീ​ഗോ​റീ​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹൈ​റേ​ഞ്ച് മേ​ഖ​ല മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ല്ലം പ​ണി​ക്ക​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.​സ​ഭ​യു​ടെ ദേ​വാ​ല​യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി വി​വി​ധ സാ​മു​ദാ​യി​ക സാം​സ്കാ​രി​ക സാ​മൂ​ഹി​ക രം​ഗ​ത്തു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ടാ​യ്മ​ക​ൾ രൂ​പീ​ക​രി​ക്കു​ക,കോ​ത​മം​ഗ​ല​ത്തെ പ​ള്ളി സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള കൂ​ട്ടാ​യ്മ ശ​ക്ത​മാ​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​സ​ർ​ക്കാ​രും ഇ​ത​ര ക്രൈ​സ്ത​വ മ​ത​മേ​ല​ധ്യ​ക്ഷ​ൻ​മാ​രും ഒ​രു​മി​ച്ച് അ​നു​ര​ഞ്ജ​ന​ത്തി​ന് ശ്ര​മി​ച്ചി​ട്ടും അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല. കോ​ത​മം​ഗ​ല​ത്തെ യാ​ക്കോ​ബാ​യ ദേ​വാ​ല​യ​ത്തി​ന്‍റെ സ്വ​ത്തു​വ​ക​ക​ൾ സ്വ​ന്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​പ്പോ​ൾ മെ​ത്രാ​ൻ ക​ക്ഷി വി​ഭാ​ഗം രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത് സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നാ​ണ്.​ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ 30 ലേ​റെ ദേ​വാ​ല​യ​ങ്ങ​ളു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം പ്രാ​ദേ​ശി​ക സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ​ക​ൾ രൂ​പീ​ക​രി​ക്കും. എ​ന്നാ​ൽ ഇ​തു​വ​രെ​യും ത​ങ്ങ​ളു​ടെ പ​ള്ളി​ക​ളു​ടെ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് ആ​രും രം​ഗ​ത്തു​വ​ന്നി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫാ.​എ​ൽ​ദോ​സ് പു​ളി​ഞ്ചോ​ട്ടി​ൽ,ഫാ. ​ബി​നോ​യി വ​ർ​ക്കി ചാ​ത്ത​നാ​ട്ട്,ഫാ.​റെ​ജി പാ​ല​ക്കാ​ൻ, ഫാ. ​സാം അ​ബ്ര​ഹാം വാ​ഴേ​പ്പ​റ​ന്പി​ൽ, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പോ​ൾ മാ​ത്യു,ടി.​സി.​വ​ർ​ഗീ​സ് തെ​ക്കേ​പ്പു​റ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.