കു​മ​ളി​യെ പ​രി​സ്ഥി​തി ദു​ർ​ബ​ല മേ​ഖ​ല​യാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: ഡീ​ൻ കുര്യാക്കോസ്
Saturday, December 14, 2019 10:46 PM IST
കുമളി: പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തോ​ടും ദേ​ശീ​യ ഉ​ദ്യാ​ന​ത്തോ​ടും അ​ടു​ത്തു​കി​ട​ക്കു​ന്ന കു​മ​ളി ടൗ​ണും പ​രി​സ​ര​ങ്ങ​ളും പ​രി​സ്ഥി​തി ദു​ർ​ബ​ല മേ​ഖ​ല​യി​ൽ പെ​ടു​ത്തു​വാ​നു​ള്ള നീ​ക്കം ത​ട​യ​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​വാ​സ​മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വ​നം - പ​രി​സ്ഥി​തി മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റെ നേ​രി​ൽ​ക​ണ്ട് എം​പി ക​ത്ത് ന​ൽ​കി.
സം​ര​ക്ഷി​ത വ​ന​ങ്ങ​ളു​ടെ​യും ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ളു​ടെ​യും ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ ഇ​എ​സ്എ ആ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള ക​ര​ട് വി​ജ്ഞാ​പ​നം ത​യാ​റാ​ക്കു​ന്ന​തി​ന് വ​നം​വ​കു​പ്പ് പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു.
1935-ൽ ​നെ​ല്ലി​ക്കാം​പെ​ട്ടി ഗെ​യിം റി​സ​ർ​വ് രൂ​പീ​കൃ​ത​മാ​യ​തു​മു​ത​ൽ ജ​ന​വാ​സ​കേ​ന്ദ്ര​മാ​യ കു​മ​ളി​യി​ൽ വ​നം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി ജ​ന​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി നി​ല​കൊ​ള്ളു​ന്ന പ്ര​ദേ​ശ​മാ​ണ്. പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടു​കൂ​ടി​യു​ള്ള ഇ​വി​ടു​ത്തെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ​താ​ണ്.
നി​ല​വി​ലു​ള്ള സ്ഥി​തി​യി​ൽ വ​രു​ത്തു​ന്ന ഏ​തു​മാ​റ്റ​വും ജ​ന​ജീ​വി​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും. പു​തി​യ നീ​ക്കം അ​ന്താ​രാ​ഷ്ട്ര വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​വും ശ​ബ​രി​മ​ല​യു​ടെ ക​വാ​ട​വും അ​തി​ർ​ത്തി പ​ട്ട​ണ​വു​മാ​യ കു​മ​ളി​യെ ത​ക​ർ​ക്കു​ന്ന​താ​ണ്. ഒ​രി​ഞ്ച് വ​ന​ഭൂ​മി​പോ​ലും കൈ​യേ​റാ​തെ​യും പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പ​ങ്കാ​ളി​ക​ളാ​യും ക​ഴി​യു​ന്ന കു​മ​ളി​യി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ആ​യി​ര​ങ്ങ​ളു​ടെ ജീ​വ​നോ​പാ​ധി​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​വും വീ​ടു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, സ്കൂ​ളു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മേ​ൽ നി​ബ​ന്ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ഈ ​നീ​ക്ക​ത്തി​ൽ​നി​ന്നും പി​ൻ​തി​രി​യ​ണ​മെ​ന്നും കു​മ​ളി​യെ ഇ​എ​സ്എ​യു​ടെ സീ​റോ ദൂ​ര​പ​രി​ധി​യി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.